സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമാണ് ഉടമകളുടെ നിലപാട്.
കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ ഫിലിം കൊച്ചിയിൽ നടന്ന ഫിലിം ചേംബർ യോഗത്തിൽ തീരുമാനിച്ചു. ചേംബർ ഭാരവാഹികൾ ഇതു സംബന്ധിച്ച് ശനിയാഴ്ച സർക്കാരുമായി ചർച്ച നടത്തുമെന്നാണ് സൂചന.
സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമാണ് ഉടമകളുടെ നിലപാട്. വിനോദ നികുതിയിലെ ഇളവ് മാർച്ച് 31നു ശേഷവും വേണമെന്നും ചേംമ്പര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ഉന്നയിച്ച് സംഘടന കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്.
Last Updated Mar 3, 2021, 3:57 PM IST
Post your Comments