Asianet News MalayalamAsianet News Malayalam

'ഇപ്പോഴത്തെ ചർച്ചകൾ സിനിമാ വ്യവസായത്തെ തകർക്കില്ല, ആരോപിതർക്ക് ഭാ​ഗം പറയാൻ നീതിന്യായ വ്യവസ്ഥയുണ്ട്': ജിയോ ബേബി

മലയാള സിനിമാ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാവും. വളരെ പെട്ടെന്ന് മാറ്റമുണ്ടാവില്ല, എന്നാൽ മാറ്റത്തിന് വലിയ കാരണമാവും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. 

hema committee discussions will not destroy the malayalam film industry
Author
First Published Sep 1, 2024, 5:25 PM IST | Last Updated Sep 1, 2024, 5:29 PM IST

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. പരാതി ഉന്നയിക്കുന്നവരുടെ കൂടെ നിൽക്കുകയാണ് വേണ്ടതെന്ന് ജിയോ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരോപിതരായവർക്ക് അവരുടെ ഭാ​ഗം പറയാൻ നീതിന്യായ വ്യവസ്ഥയുണ്ടെന്നും ജിയോ ബേബി പറഞ്ഞു.

മലയാള സിനിമാ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാവും. വളരെ പെട്ടെന്ന് മാറ്റമുണ്ടാവില്ല, എന്നാൽ മാറ്റത്തിന് കാരണമാവും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. പെണ്ണുങ്ങളാണ് എന്നുള്ളത് ചരിത്രത്തിൽ ഓർമ്മിക്കപ്പെടും. ഇപ്പോഴുള്ള ചർച്ചകൾ സിനിമാ വ്യവസായത്തെ തകർക്കില്ല. റിപ്പോർട്ട് മലയാള സിനിമയിൽ അനിവാര്യമായ ഒന്നാണ്. മലയാള സിനിമയിൽ ടേണിങ് പോയിന്റ് ആയിരിക്കും ഇത്. ഓരോ വെളിപ്പെടുത്തലുകൾക്കും പ്രാധാന്യം ഉണ്ട്. ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നവരുടെ കൂടെ നിൽക്കാനാണ് തോന്നുന്നത്. വെളിപ്പെടുത്തൽ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഇപ്പോഴാണ് വെളിപ്പെടുത്താനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടായത്. ആരോപണം നേരിടുന്നവർക്ക് അത് തെളിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു. ഇനിയും പുതുതലമുറയ്ക്ക് വന്ന് ജോലി ചെയ്യാനുള്ള സ്ഥലമാണിത്. അത് നന്നാവണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു. 

മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി പ്രതികരിച്ചു. മാറ്റങ്ങൾ അനിവാര്യമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനർനിർമിക്കാമെന്നും ഡബ്ലൂസിസി കൂട്ടിച്ചേർത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 

മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിനടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. 

അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ച മോഹൻലാലിനെ പിന്തുണച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണം. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കും വിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. 

'ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം'; പ്രതികരണവുമായി ഡബ്ല്യുസിസി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios