Asianet News MalayalamAsianet News Malayalam

ആന്‍റീലിയയിലെ ആഢംബര വിവാഹം; ഇഷയ്ക്കും ആനന്ദിനും ആശംസകളുമായി താരങ്ങള്‍ - ചിത്രങ്ങള്‍

രാജകീയ പ്രൗഢിയില്‍ ഇഷ അംബാനിയും ആനന്ദ് പിരാമലും ഒരുമിച്ചപ്പോള്‍ കാഴ്ചക്കാരായത് സിനിമാ കായിക താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന ക്ഷണിക്കപ്പെട്ട നൂറുകണക്കിന് പേരാണ്. 

isha ambani wedding photos
Author
Mumbai, First Published Dec 13, 2018, 11:51 AM IST

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആഢംബര വീടായ ആന്‍റീലിയയില്‍ രാജകീയ പ്രൗഢിയില്‍ ഇഷ അംബാനിയും ആനന്ദ് പിരാമലും ഒരുമിച്ചപ്പോള്‍ കാഴ്ചക്കാരായത് സിനിമാ കായിക താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന ക്ഷണിക്കപ്പെട്ട നൂറുകണക്കിന് പേരാണ്. 

isha ambani wedding photos

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകനാണ് ആനന്ദ് പിരാമല്‍. ഒരാഴ്ചയോളം നീണ്ടുനിന്ന അത്യാ‍ഢംബര ആഘോഷങ്ങൾക്കൊടുവിലായിരുന്നു വിവാഹം.

isha ambani wedding photos

അമേരിക്കന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്‍റന്‍, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് ബച്ചന്‍, അഭിഷേക് ബച്ചൻ, ജയ ബച്ചൻ. ശ്വേത ബച്ചൻ, ഷാരുഖ് ഖാൻ, ദീപിക പദുക്കോൺ, കത്രീന കെയ്ഫ്, രൺവീർ സിങ്, സൽമാൻ ഖാൻ, കരീഷ്മ കപൂർ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ, തമിഴ് സൂപ്പര്‍ താരം രജനീകാന്ത്, ഭാര്യ ലത തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. 

isha ambani wedding photos

ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക തുടങ്ങിവരും വിവാഹാഘോഷത്തിന്റെ ഭാഗമായി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ശരത് പവാർ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മേനകാ ശാന്ധി, മമതാ ബാനർജി, പി ചിദംബരം തുടങ്ങി രാഷ്ട്രീയമേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്. 

isha ambani wedding photos

ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ ആഢംബര വസതിയാണ് ആന്‍റീലിയ. വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആന്‍റീലിയയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

isha ambani wedding photos

isha ambani wedding photos

isha ambani wedding photos

 

Follow Us:
Download App:
  • android
  • ios