Asianet News MalayalamAsianet News Malayalam

കായംകുളം കൊച്ചുണ്ണിയിലെ പ്രണയഗാനം പുറത്ത്

കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

Kalariyadavum Chuvadinazhakumsong
Author
Kochi, First Published Aug 1, 2018, 8:45 PM IST

ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ടീമിന്‍റെ കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ ഗാനം എത്തി. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. പ്രിയ ആനന്ദും നിവിന്‍പോളിയും തമ്മിലുള്ള പ്രണയത്തിന്‍റെ മനോഹാരിത വരച്ചുകാട്ടുന്നതാണ് ഗാനരംഗം.

ഗോപി കണ്ണങ്ങാട്ടിന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസും ശ്രേയ ഘോഷാലും ചേര്‍ന്നാണ് കളരിയടവും ചുവടിനഴകും ആലപിച്ചിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബിയും സഞ്ജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios