Asianet News MalayalamAsianet News Malayalam

കാസ്റ്റിങ് കൗച്ച്: തുറന്ന് പറച്ചിലുമായി കമല്‍ഹാസന്റെ നായിക

  • സമൂഹത്തെ ഉണർത്താനും  സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാവുന്ന ഒരിടമായി സിനിമാമേഖലയെ മാറ്റാനും ആ തുറന്നു പറച്ചിലുകൾക്കാകുമെന്നും പൂജ 
kamal hassan co star talks about casting couch
Author
First Published Jul 26, 2018, 1:07 PM IST

ചെന്നൈ: സിനിമ മേഖലയില്‍ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വനിതാ താരങ്ങള്‍ക്ക് പിന്നാലെ പുരുഷ താരങ്ങളും വെളിപ്പെടുത്തലുകള്‍ നടത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി പൂജ കുമാര്‍. കമലഹാസന്‍ ചിത്രമായ വിശ്വരൂപത്തിലെ നായികയാണ് പൂജ. 

സിനിമാമേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് നിശബദ്ധരാകരുതെന്ന പൂജ പറയുന്നു. നിങ്ങളുടെ നിശബ്ദ്ധത ഭാവിയില്‍ സിനിമാ മേഖലകളിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരെ തെറ്റായ സന്ദേശമാവും നല്‍കുകയെന്ന് പൂജ പറയുന്നു. പാഷനുകള്‍ സ്വന്തമാക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകരുതെന്നും പൂജ പറയുന്നു. കഠിന പ്രയത്നം ചെയ്യുന്നവര്‍ ലക്ഷ്യത്തിലെത്തുക ചെയ്യുമെന്ന് പൂജ പറയുന്നു. 

വിട്ടുവീഴ്ച ചെയ്തവരും കാസ്റ്റിങ് കൗച്ചിന് വിധേയരായവരും തീർച്ചയായും അതിനെക്കുറിച്ച് തുറന്നു പറയാൻ തയാറാകണമെന്നും  യഥാർഥ്യബോധത്തിലേക്ക് സമൂഹത്തെ ഉണർത്താനും  സ്ത്രീകൾക്ക് സുരക്ഷിതമായി ജോലിചെയ്യാവുന്ന ഒരിടമായി സിനിമാമേഖലയെ മാറ്റാനും ആ തുറന്നു പറച്ചിലുകൾക്കാകുമെന്നും പൂജ പറയുന്നു. തനിക്ക് അത്തരമൊരു അനുഭവം നേരിട്ടിട്ടില്ലെന്നും നടി പറയുന്നു. 
 

Follow Us:
Download App:
  • android
  • ios