ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് കാര്‍ത്ത് ആര്യൻ. സ്വന്തം വിശേഷങ്ങള്‍ കാര്‍ത്തിക് ആര്യൻ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കാറുണ്ട്. കാര്‍ത്തിക് ആര്യന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് ആര്യന്റെ അമ്മയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കാര്‍ത്തിക് ആര്യൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അമ്മയ്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് കാര്‍ത്തിക് ആര്യൻ.

നൃത്തം ചെയ്യുന്നതുപോലെയുള്ള പോസിലാണ് കാര്‍ത്തിക് ആര്യനും അമ്മയും. തന്റെ ലോകം എന്ന് പറഞ്ഞാണ് കാര്‍ത്തിക് ആര്യൻ അമ്മയ്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളായി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. അടുത്തിടെ ലോഹ്‍രി ആഘോഷത്തില്‍ ആശംസയുമായും കാര്‍ത്തിക് ആര്യൻ രംഗത്ത് എത്തിയിരുന്നു. കാര്‍ത്തിക് ആര്യൻ തന്റെ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിരുന്നു. ദോസ്‍താന 2വാണ് കാര്‍ത്തിക് ആര്യൻ നായകനാകുന്ന പുതിയ സിനിമ.

ജാൻവി കപൂറാണ് ദോസ്‍താന 2വില്‍ നായിക.

ധമാക എന്ന സിനിമയിലും കാര്‍ത്തിക് ആര്യൻ നായകനാകുന്നുണ്ട്.