ര്‍ഗാത്മകതയുടെയും നര്‍മത്തിന്‍റെയും മൂര്‍ത്തീഭാവമാണ് നമ്മുടെ ട്രോളന്‍മാര്‍. രാഷ്ട്രീയവും സിനിമയും അടക്കം ലോകത്തെ ഏത് വിഷയവും ട്രോളന്‍മാരുടെ ആയുധമാണ്. കാര്‍ഡ് ട്രോളുകളില്‍ തുടങ്ങി വീഡിയോ ട്രോളുകളും 360 ട്രോളുകള്‍ വരെ എത്തിനില്‍ക്കുകയാണ്.

ട്രോളന്‍മാരുടെഅതിരുകളില്ലാത്ത സര്‍ഗാത്മഗതയ്ക്ക് ഇത്തവണ കഥാപാത്രമായത് മുതിര്‍ന്ന സിനിമാ താരങ്ങളിലൊരാളായ കൊളപ്പുള്ളി ലീലയാണ്. മികച്ച നൂറുകണക്കിന് വേഷങ്ങള്‍ കൊണ്ട് മലയാള സിനിമയിലെ നിറ സാന്നിധ്യമായ അവരുടെ വിവിധ വേഷങ്ങള്‍ ചേര്‍ത്തുവച്ച് വണ്ടര്‍ വുമണ്‍ ആയി അവതരിപ്പിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍. എഡിറ്റിങ്ങിന്‍റെയും ഡയലോഗ് ചേര്‍ത്തുവച്ചതിന്‍റെയും അടിസ്ഥാനത്തില്‍ സനിമ ട്രെയിലറുകളെ വെല്ലുന്നതാണ് വീഡിയോ. 

ഏറെ ആരാധകരുള്ള കൊളപ്പുള്ളി ലീലയുടെ കഥാപാത്രങ്ങളെ ചേര്‍ത്ത് വച്ച് നിര്‍മിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറുകയാണ്. വളരെ രസകരമായ വീഡിയോ നിരവധിപേരാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം പങ്കുവയ്ക്കുന്നത്. പുലിവാല്‍ കല്യാണം മുതല്‍ ദൈവമേ കൈതൊഴാം കെ കുമാറാകണം വരെയുള്ള സിനിമാ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. 

വിഡിയോ കാണാം