Asianet News MalayalamAsianet News Malayalam

ഷാനവാസ് നരണിപ്പുഴയുടെ സിനിമ ആദ്യമായി ഐഎഫ്എഫ്‌കെയില്‍; മകന്റെ കൈപ്പിടിച്ച് ഭാര്യ തിയറ്ററിലെത്തി

ഇത്തവണത്തെ ഐഎഫ്എഫ്കെയിലാണ് നരണിപ്പുഴ ഷാനവാസിന്‍റെ ചിത്രം ആദ്യമായി തിയറ്ററിലെത്തിയത്. 

late naranipuzha shanavas movies screened in iffk
Author
Kochi, First Published Feb 21, 2021, 11:38 AM IST

സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ ചിത്രം ആദ്യമായി തിയറ്റർ പ്രദർശനത്തിനെത്തി. രണ്ട് സിനിമകളും, നിരവധി തിരക്കഥകളും പൂർത്തിയാക്കിയിട്ടും ഇത്തവണത്തെ ഐഎഫ്എഫ്കെയിലാണ് നരണിപ്പുഴ ഷാനവാസിന്‍റെ ചിത്രം ആദ്യമായി തിയറ്ററിലെത്തിയത്. അതും മരണശേഷം. അതുകാണാൻ മകൻ ആദത്തിന്‍റെ കൈപ്പിടിച്ച് ഷാനവാസിന്റെ ഭാര്യ അസു കൊച്ചിയിലെ വേദിയിലെത്തി.

ജാതീയക്കെതിരെ കരിങ്കാളി കെട്ടിയാടി. കരിയുമായി 2015 ലെ ഐഎഫ്എഫ്കെയിൽ ഷാനവാസ് നരണിപ്പുഴ എത്തി. കലഹിച്ചിറങ്ങിയ സംവിധായകന്റെ അതേ ചിത്രം അഞ്ച് വർഷങ്ങൾക്കിപ്പുറം ആദ്യമായി വെള്ളിത്തിരയിൽ പ്രദർശിപ്പിക്കപ്പെട്ടു. മറ്റൊരു ഐഎഫ്എഫ്കെ വേദിയിൽ.

പാതിവഴി പോലും നടന്നെത്താതെ മടങ്ങി, ഷാനവാസ്. ശൂന്യതയിലും പതിയെ മുന്നോട്ട് അസു,ഷാനവാസിന്റെ ഓർമകൾ മാത്രം ഇന്ധനം. ചർച്ചയായ ഒരുപിടി ഷോർട്ട് ഫിലിമുകൾ, നിരൂപക പ്രശംസ ഏറെ നേടിയ കരി, ഒടുവിൽ സൂഫിയും സുജാതയും. ഷാനവാസിന്റെ സമ്പാദ്യം അത് മാത്രമാണ്.

Follow Us:
Download App:
  • android
  • ios