Asianet News MalayalamAsianet News Malayalam

ധര്‍മ്മജന്‍റെ ഗാനാലാപനം ശ്രദ്ധനേടുന്നു

ധര്‍മ്മജന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഹസീന എസ് കാനം രചിച്ച വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിട്ടുള്ളത്. സായ് ഭദ്ര, ഇഷാത എന്നിവര്‍ക്കൊപ്പമാണ് ധര്‍മ്മജന്‍റെ ആലാപനം

Makara Maasa song Dharmajan Bolgatty Nithya Haritha Nayakan
Author
Kochi, First Published Oct 25, 2018, 8:04 PM IST

കൊച്ചി: ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ ധര്‍മ്മജൻ ബോൾഗാട്ടി പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പും ശ്രദ്ധേയമാകുന്നു.'നിത്യ ഹരിത നായകന്‍' എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ ഗായകനായത്. 'മകരമാസ രാവില്‍​' എന്നു തുടങ്ങുന്ന ഗാനമാണ് താരം ആലപിച്ചത്.

ധര്‍മ്മജന്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. ഹസീന എസ് കാനം രചിച്ച വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കിയിട്ടുള്ളത്. സായ് ഭദ്ര, ഇഷാത എന്നിവര്‍ക്കൊപ്പമാണ് ധര്‍മ്മജന്‍റെ ആലാപനം.

 

Follow Us:
Download App:
  • android
  • ios