Asianet News MalayalamAsianet News Malayalam

വ്യത്യസ്ത ലുക്കില്‍ രജിഷ വിജയന്‍; ജൂണിന്‍റെ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുന്നു

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ആറ് ഗെറ്റ് അപ്പുകളില്‍ രജിഷ വിജയന്‍ എത്തുന്നു.

malayalam movie june first look out
Author
thiruvananthpuram, First Published Dec 9, 2018, 8:16 PM IST

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ആറ് ഗെറ്റ് അപ്പുകളില്‍ രജിഷ വിജയന്‍ എത്തുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു. ഫസ്റ്റ് ലുക്കില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുളള രജിഷയെ ആരും തിരിച്ചറിഞ്ഞില്ല. 

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിജയ് ബാബു ആണ് ചിത്രത്തിന്‍റെ നിർമാതാവ്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഖാലിദ് റഹ്‌മാന്‍റെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് രജിഷ വിജയന്‍. 

Follow Us:
Download App:
  • android
  • ios