Asianet News MalayalamAsianet News Malayalam

സുശാന്ത് സിംഗിന്‍റെ വേര്‍പാട്; വേദന പങ്കിട്ട് മമ്മൂട്ടിയും മോഹന്‍ലാലും

പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്

Mammootty and Mohanlal reacts to Shushant Singh Rajput death
Author
Mumbai, First Published Jun 14, 2020, 9:12 PM IST

മുംബൈ: വിടപറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‍പുതിനെ അനുസ്മരിച്ച് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സുശാന്ത് സിംഗിന്‍റെ മരണം ഏറെ വേദനിപ്പിക്കുന്നു എന്നാണ് മമ്മൂട്ടിയുടെ ട്വീറ്റ്. സുശാന്തിന്‍റെ ആത്‌‌മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് മോഹന്‍ലാല്‍ കുറിച്ചു. 

മമ്മൂട്ടിക്കും മോഹന്‍ലാലിലും പുറമെ മലയാള സിനിമാലോകം ഒന്നാകെ സുശാന്ത് സിംഗിന് അന്ത്യാഞ്‌ജലി അര്‍പ്പിക്കുകയാണ്. 

മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റില്‍ ഇന്നാണ് സുശാന്ത് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.

1986ല്‍ ബിഹാറിലെ പാട്‍നയിലാണ് സുശാന്തിന്‍റെ ജനനം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി', പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഡ്രൈവ് ആണ് അവസാന ചിത്രം.

എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി, കായ് പോ ചേ എന്നീ സിനിമകളിലെ പ്രകടനം ഏറെ പുരസ്കാരങ്ങള്‍ക്ക് സുശാന്തിനെ അര്‍ഹനാക്കിയിരുന്നു. ഫിലിം ഫെയര്‍, ഐഫ, പ്രൊഡ്യൂസേഴ്‍സ് ഗില്‍ഡ്, സ്റ്റാര്‍ഡസ്റ്റ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തു ഈ ചിത്രങ്ങള്‍. സുശാന്തിന്‍റെ മുന്‍ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

 'എങ്ങനെ വിശ്വസിക്കും!'; സുശാന്തിന്‍റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലില്‍ ബോളിവുഡ്

'എന്‍റെ കേരളം'; പ്രളയകാലത്ത് കേരളത്തിന് ഒരു കോടി നല്‍കിയപ്പോള്‍ സുശാന്ത് കുറിച്ചു

Follow Us:
Download App:
  • android
  • ios