എത്രയോ വർഷം മുൻപ് ഞാൻ പരിചയപ്പെട്ടയാളാണ് എൻ്റെ ബാലുവണ്ണൻ, എൻ്റെ സഹോദരനാണ് അദ്ദേഹം... ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇപ്പോൾ സംഭവിച്ചത്. ഇന്നലെ രാത്രി ചില വാർത്തകൾ കേട്ടപ്പോൾ മുതൽ ഞാൻ പ്രാർത്ഥനയിലായിരുന്നു. ഇതുവരെ എന്തേലും ആഹാരം പോലും നല്ല പോലെ കഴിക്കാൻ എനിക്ക് പറ്റിയില്ല. എനിക്ക് അത്രയും അടുപ്പമുള്ള വ്യക്തിയാണ് എസ്.പി അണ്ണൻ.

എത്രയോ പാട്ടുകൾ ഞങ്ങൾ ഒരുമിച്ചു പാട്ടിയിട്ടുണ്ട്. ഒരുമിച്ചു പാട്ടുമ്പോൾ എന്തെങ്കിലും ഒരു സംഗതി ഞാൻ നല്ല രീതിയിൽ നൽകിയാൽ അപ്പോൾ തന്നെ സബാഷ് ഡാ എന്നു പറഞ്ഞ് നമ്മളെ അഭിനന്ദിക്കുന്നയാളാണ് എസ്.പി അണ്ണൻ. അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം. അങ്ങനെയൊരാൾക്ക് ഇതു സംഭവിച്ചല്ലോ എന്നതാണ് എൻ്റെ ദുഖം. 

ഞങ്ങൾക്കെല്ലാം ബാലുവണ്ണൻ എന്നു പറഞ്ഞാൽ ഒരു ഉത്സവമാണ്. അത്രയും ഓർമ്മകളാണ് ഞങ്ങൾക്കുള്ളത്. മനസ് തകർന്നിരിക്കുകയാണ് ഞാൻ. സംസാരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. അദ്ദേഹം പോയതിൽ ഒരുപാട് സങ്കടപ്പെടുന്നു. ഈ പ്രപഞ്ചത്തിൻ്റെ ഗായകനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പാട്ടുകൾ ഇനിയും നിലനിൽക്കും. അദ്ദേഹത്തിന് നിത്യശാന്തി നേരാൻ പോലും എനിക്കാവില്ല. അദ്ദേഹം പാട്ടുകളിലൂടെ ഇനിയും ജീവിക്കും...