പ്രേക്ഷകരുടെ പ്രിയപരമ്പര വാനമ്പാടി അതിന്റെ തീവ്രമായ മുഹൂര്‍ത്തങ്ങളിലേക്ക് അടുക്കുകയാണ്. അച്ഛനും മകളും തമ്മില്‍ തിരിച്ചറിയാനായിരിക്കുന്നു എന്നതാണ് കഥാഗതി. അനുതന്നെയാണ് തന്റെ മകളെന്ന് മോഹന് സംശയം മുറുകിയിരിക്കുകയാണ്. എന്നാല്‍ താനാണ് അച്ഛന് ലോകംമുഴുവന്‍ തിരയുന്ന മകളെന്ന് പറയാന്‍ വിങ്ങിനില്‍ക്കുകയാണ് അനുമോള്‍. അനുമോള്‍ പണ്ടുതാമസിച്ച ശ്രീബാലന്റെ അമ്പലത്തില്‍ പോയി അനുവിനെ കുറിച്ചറിയാനാണ് മോഹന്‍ ശ്രമിക്കുന്നത്. ശ്രീമംഗലത്തുനിന്നും പാട്ടുകച്ചേരി ഉണ്ടെന്നുപറഞ്ഞാണ് മോഹനും അനുവും യാത്രയാകുന്നത്.

മോഹന്‍ മകളെ കണ്ടെത്തിയാല്‍ പിന്നെ പത്മിനിക്ക് വീട്ടില്‍ നില്‍ക്കക്കളിയുണ്ടാകില്ല എന്നറിഞ്ഞ പത്മിനിയുടെ അച്ഛനും അമ്മയും, മോഹന്‍ മകളെ കണ്ടെത്താതിരിക്കാന്‍ പരിശ്രമിക്കുകയാണ്. മോഹന്‍ വീട്ടില്‍ നിന്നിറങ്ങിയത് തന്റെ ഫോണുപോലും എടുക്കാതെയാണ്. മേനോനും മറ്റും തങ്ങളെ ഏതുവിധേയവും കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മോഹന് അറിയാമെന്നതുകൊണ്ടാണ് മോഹന്‍ ഫോണ്‍പോലും എടുക്കാതെ പോയിരിക്കുന്നത്. എന്നാല്‍ പുതിയ എപ്പിസോഡില്‍ മോഹന്‍ അവിടെയുള്ള ഒരാളുടെ ഫോണില്‍നിന്നും ചന്ദ്രനെ വിളിക്കുന്നുണ്ട്. അതറിഞ്ഞ മേനോനും മറ്റും എങ്ങനെയെങ്കിലും ആ നമ്പര്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നംമ്പര്‍ കിട്ടിയാല്‍ അത് പോലീസിലുള്ള പത്മിനിയുടെ മാമനായ ജയന് കൊടുക്കുകയും, അങ്ങനെ സ്ഥലം ട്രേസ് ചെയ്യുകയും ചെയ്യാനാണ് പദ്ധതി.

വളരെ കുറുക്കുവഴിയിലൂടെയാമെങ്കിലും മേനോന്‍ മോഹന്‍ വിളിച്ച നംമ്പര്‍ കണ്ടെത്തുന്നിടത്താണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. തംബുരു മോഹന്റെ മകളല്ല എന്ന സത്യം മേനോനും മറ്റും അറിയാമെങ്കിലും, മോഹന്റെ യഥാര്‍ത്ഥ മകള്‍ വീട്ടിലെത്തിയാല്‍ എല്ലാം തകിടംമറിയുമെന്നാണ് അവര്‍ കരുതുന്നത്. ക്രൂരനായ മേനോന്‍ മോഹന്റെ മകളെ താനാദ്യം കണ്ടെത്തിയാല്‍ കൊന്നുകളയുമെന്ന് വെല്ലുവിളിച്ചിട്ടുമുണ്ട്. എന്താണ് സംഭവിക്കുക എന്നത് ആകാംക്ഷ നല്‍കുന്നതാണ്. മോഹനും അനുവും സത്യങ്ങള്‍ അന്വേഷിച്ചിറങ്ങാന്‍ തുനിയുമ്പോള്‍ എന്തെല്ലാം പ്രശ്‌നങ്ങളെ ഇനിയും അഭിമുഖീകരിക്കണം എന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.