തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് പ്രണാമം അർപ്പിച്ച് നടൻ മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് മോഹൻലാൽ ആശംസ അറിയിച്ചിരിക്കുന്നത്. മനുഷ്യനിൽ നഴ്സുമാർ ദൈവത്തിങ്കലേക്ക് ഉയരുന്ന അവസരമാണിതെന്ന് മോഹൻലാൽ തന്റെ പതിനൊന്ന് മിനിറ്റ് ദൈർഘ്യമുള്ള ആശംസാ വീഡിയോയിൽ പറയുന്നു. 

''കലണ്ടറിൽ എല്ലാ വർഷവും തെളിയുന്ന ആശംസാ സന്ദർഭമായല്ല ഇത്തവണ അന്താരാഷ്ട്ര നഴ്സസ് ദിനം കടന്നു വരുന്നത്. അസാധാരണമായ ഒരു ചരിത്ര സന്ദർഭത്തിലാണ് നാം ഇത്തവണ ലോകമെങ്ങുമുള്ള നഴ്സുമാരെ വണങ്ങുന്നത്. ഭൂമിയിൽ എല്ലായിടങ്ങളിലും അവർ‌ പൊരുതുകയാണ്. കൺമുന്നിലുള്ള ഏതൊക്കെയോ മനുഷ്യ ജീവനുകളെ രക്ഷിച്ചെടുക്കാൻ. ആ തിരക്കിൽ‌ സ്വന്തം ജീവന്റെയും ജീവിതത്തിന്റെയും കാര്യം അവർ മറക്കും. അപ്പോൾ മനുഷ്യനിൽ നിന്നും നഴ്സുമാർ ദൈവത്തിലേക്കുയരും. കൺമുന്നിലെ ഈ ദൈവങ്ങൾക്ക് എന്റെ പ്രണാമം.'' മോഹൻലാൽ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.