Asianet News MalayalamAsianet News Malayalam

കമ്മാര സംഭവം സത്യമാകുന്നു; ബയോപികുകളെ ട്രോളി മുരളീ ഗോപി

 കമ്മാരസംഭവം സിനിമയെ പേരെടുത്തു പറഞ്ഞുകൊണ്ടുളള മുരളി ഗോപിയുടെ ട്രോള്‍ ശ്രദ്ധേയമായിരുന്നു. ഇലക്ഷന് മുന്‍പ് ബയോപിക്കുകള്‍ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസത്തെ ട്രോളിക്കൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്.

murali-gopi-s-facebook-post on biopics
Author
Kerala, First Published Dec 30, 2018, 12:33 PM IST

തിരുവനന്തപുരം: രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തില്‍ മുരളീ ഗോപി എഴുതി ഈ വര്‍ഷം എത്തിയ ചിത്രമായിരുന്നു കമ്മാരസംഭവം. ദിലീപ് നായകനായ ചിത്രം തിയറ്ററില്‍ വലിയ പ്രതികരണം ഉണ്ടാക്കിയില്ലെങ്കിലും. ടെലിവിഷനില്‍ വന്നപ്പോള്‍  സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. 

ചരിത്രം എങ്ങനെ വളച്ചൊടിക്കുന്നു വെന്നും ആ വളച്ചൊടിച്ച ചരിത്രം വെച്ച് എങ്ങനെ ജനങ്ങളെ പറ്റിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ ഉള്ളടക്കം.  അവതരണംകൊണ്ടും കഥാസവിശേഷതകൊണ്ടും ചിത്രം വ്യത്യസ്ത അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നത്. 

ചരിത്രത്തില്‍ നിറഞ്ഞ  ചതിയുടെയും വഞ്ചനയുടെയും ആരോരുമറിയാത്ത കഥകള്‍ ഹാസ്യരൂപേണ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കമ്മാരസംഭവം സിനിമയെ പേരെടുത്തു പറഞ്ഞുകൊണ്ടുളള മുരളി ഗോപിയുടെ ട്രോള്‍ ശ്രദ്ധേയമായിരുന്നു. ഇലക്ഷന് മുന്‍പ് ബയോപിക്കുകള്‍ ഇറക്കുന്ന ഇന്ത്യന്‍ പ്രതിഭാസത്തെ ട്രോളിക്കൊണ്ടായിരുന്നു അദ്ദേഹം എത്തിയിരുന്നത്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി പല ഭാഷകളിലായി നാലോളം രാഷ്ട്രീയക്കാരുടെ ബയോപിക്കുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. മമ്മൂട്ടി മുഖ്യവേഷത്തില്‍ എത്തുന്ന യാത്ര, നവാസുദ്ദീന്‍ സിദ്ധിഖിയുടെ താക്കറെ,അനുപം ഖേറിന്റെ ദ ആക്‌സിഡന്‍ഷ്യല്‍ പ്രൈം മിനിസ്റ്റര്‍, നന്ദമുരി ബാലകൃഷ്ണയുടെ എന്‍ടിആര്‍ കഥാനായകഡു തുടങ്ങിയവയാണ് ഈ ചിത്രങ്ങള്‍. 

ബയോപിക്ക് ചിത്രങ്ങള്‍ ഒന്നിലധികം റിലീസ് ചെയ്യാനിരിക്കുന്ന വേളയിലാണ് മുരളി ഗോപി ഈ ചിത്രങ്ങളെ ട്രോളിക്കൊണ്ട് എത്തിയിരുന്നത്. തന്റെ സിനിമയായ കമ്മാരസംഭവത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായി വരികയാണ് എന്ന് സൂചിപ്പിച്ചുകൊണ്ടാണ് മുരളി ഗോപി എത്തിയിരുന്നത്.

Follow Us:
Download App:
  • android
  • ios