Asianet News MalayalamAsianet News Malayalam

ഫിറ്റ്നസ് ഫ്രീക്കത്തിയായി നവ്യ നായർ; ചിത്രങ്ങൾ വൈറല്‍

വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് മടങ്ങിയെത്തിയ ചലചിത്രതാരം നവ്യ നായരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം ചാനൽ റിയാലിറ്റി ഷോകളിലൂടെ അവതാരികയായും ജഡ്‍ജായും വീണ്ടും തിരശ്ശീലക്ക് മുന്നിൽ സജീവമാകുകയാണ്. നവ്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ആരാധകര്‍

Navya Nair work out images went viral
Author
Mumbai, First Published Aug 1, 2018, 6:01 PM IST

മുംബൈ: വിവാഹശേഷമുള്ള ഇടവേളയ്ക്ക് ശേഷം തിരശീലയിലേക്ക് മടങ്ങിയെത്തിയ ചലചിത്രതാരം നവ്യ നായരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന താരം ചാനൽ റിയാലിറ്റി ഷോകളിലൂടെ അവതാരികയായും ജഡ്‍ജായും വീണ്ടും തിരശ്ശീലക്ക് മുന്നിൽ സജീവമാകുകയാണ്. നവ്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ആരാധകര്‍. നവ്യ തന്നെയാണ് വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Navya Nair work out images went viral

മെലിഞ്ഞ് സുന്ദരിയായ നവ്യയുടെ  ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്ന്  ലഭിച്ച് കൊണ്ടിരിക്കുന്നത്. ലേഡി മമ്മൂട്ടിയെന്നും, നവ്യ അന്നും ഇന്നും ഒരു പോലെയാണെന്നുമാണ് ആരാധകർ ചിത്രത്തിന് പ്രതികരിക്കുന്നു. കഥാപാത്രങ്ങളിലൂടെ ലഭിച്ച അയലത്തെ കുട്ടി ഇമേജ് കാത്തു സൂക്ഷിക്കുന്ന നവ്യ ഇപ്പോൾ ഭർത്താവിനൊപ്പം മുംബൈയിലാണ് താമസം.

Navya Nair work out images went viral

Navya Nair work out images went viral

Navya Nair work out images went viral

തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെച്ച താരം താൻ ഫിറ്റ്നസ് ഫ്രീക്കത്തിയെന്നും സമ്മതിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാറുണ്ട്. അല്ലെങ്കിൽ ഡാൻസ് ചെയ്യും. ഇങ്ങനെയാണ് നവ്യ തന്റെ ആരോഗ്യവും സൗന്ദര്യവും പഴയത് പോലെ നിലനിർത്തുന്നതെന്നാണ് നവ്യ വിശദമാക്കുന്നു. 

 

Workout ...

A post shared by Navya Nair (@navyanair143) on Jul 27, 2018 at 6:36am PDT

Follow Us:
Download App:
  • android
  • ios