Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയുടെ ചരിത്രം തിരുത്തിക്കുറിച്ച് നയന്‍താര; ലേഡി സൂപ്പര്‍സ്റ്റാറല്ല, അതുക്കും മേലെ

കൊലമാവ് കോകിലയിലൂടെ തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമാണ് നയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ നായകന്‍മാരുടെ ചിത്രങ്ങള്‍ ആറ് മണിക്ക് റിലീസും ഷോയും ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയുടെ  ചരിത്രത്തിലാധ്യമായി ഒരു നായികയുടെ ചിത്രം രാവിലെ ആറ് മണിക്ക് റിലീസ് ചെയ്യുകയാണ്

nayanthara movie kolamavu kokila release
Author
Chennai, First Published Aug 15, 2018, 7:54 PM IST

ചെന്നൈ: മനസ്സിനക്കരെ എന്ന സത്യന്‍ അന്തികാട് ചിത്രത്തിലൂടെ മലയാള വെള്ളിത്തിരയിലെത്തിയ നയന്‍താര ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാണ്. ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാനുളള ശേഷിയാണ് താരസുന്ദരിയെ സൂപ്പര്‍ നായകന്‍മാരുടെ നിരയിലേക്ക് എത്തിച്ചത്.

കൊലമാവ് കോകിലയിലൂടെ തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമാണ് നയന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പര്‍ നായകന്‍മാരുടെ ചിത്രങ്ങള്‍ ആറ് മണിക്ക് റിലീസും ഷോയും ഉണ്ടാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയുടെ  ചരിത്രത്തിലാധ്യമായി ഒരു നായികയുടെ ചിത്രം രാവിലെ ആറ് മണിക്ക് റിലീസ് ചെയ്യുകയാണ്.

നയന്‍സിന്‍റെ കൊലമാവ് കോകിലയാണ് അപൂര്‍വ്വ നേട്ടം സ്വന്തമാക്കുന്നത്. ഓഗസ്റ്റ് മാസം പതിനേഴാം തിയതിയാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. നെല്‍സണ്‍ ദീലീപ് കുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നയന്‍സിനൊപ്പമുള്ളത് യോഗി ബാബു, ശരണ്യ പൊന്‍വര്‍ണന്‍ തുടങ്ങിയവരാണ്.

നയന്‍സിന്‍റെ മാര്‍ക്കറ്റ് വാല്യു ആണ് ഇത് കാണിക്കുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ അല്ല അതുക്കും മേലെയാണ് തമിഴകത്ത് താരസുന്ദരിയെന്നാണ് വ്യക്തമാകുന്നത്. 

Follow Us:
Download App:
  • android
  • ios