Asianet News MalayalamAsianet News Malayalam

പൗരത്വം ചര്‍ച്ച ചെയ്യുന്ന 'കാറ്റ്, കടൽ, അതിരുകൾ' പ്രദർശനത്തിന്


അഭയാർത്ഥികളുടെ കഥ പറയുന്നതിനാൽ അത് വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുന്ന വിഷയമാണെന്നും അക്കാരണത്താൽ അനുമതി തരാൻ കഴിയില്ലെന്നും പറഞ്ഞ് റീജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള "പൗരത്വ ബിൽ',  "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന (മ്യൂട്ട് ചെയ്യണം) എന്ന വ്യവസ്ഥയില്‍ സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നൽകുകയായിരുന്നു. 

new malayalam film wind sea and boundaries ready for the show
Author
Thiruvananthapuram, First Published Jan 28, 2020, 1:11 PM IST

കോട്ടയം: കൊക്കൂൺ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത 'കാറ്റ്, കടൽ, അതിരുകൾ' ജനുവരി 31ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന അഭയാർത്ഥി സമൂഹമായ റോഹിങ്ക്യൻ അഭയാർത്ഥികളുടെ കഥ പറയുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് "കാറ്റ്, കടൽ, അതിരുകൾ'. 

അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിങ്ക്യൻ ജനതയുടെയും അറുപത് വർഷം മുമ്പ് ദലൈലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത തിബറ്റൻ സമൂഹത്തിന്‍റെയും ജീവിതാവസ്ഥകളാണ് "കാറ്റ്, കടൽ, അതിരുകൾ' പങ്കുവയ്ക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ഇന്ത്യയെമ്പാടും നടക്കുന്ന സമയത്ത് അഭയാർത്ഥി പ്രശ്നവും പൗരത്വവും ദേശീയതയും വംശീയതയും ചർച്ച ചെയ്യുന്ന സിനിമ പ്രദർശനത്തിനെത്തുന്നത്. 

അഭയാർത്ഥികളുടെ കഥ പറയുന്നതിനാൽ അത് വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുന്ന വിഷയമാണെന്നും അക്കാരണത്താൽ അനുമതി തരാൻ കഴിയില്ലെന്നും പറഞ്ഞ് റീജിയണൽ സെൻസർ ബോർഡ് സിനിമയ്ക്ക് ആദ്യം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള "പൗരത്വ ബിൽ',  "പശു' എന്ന വാക്കുകള്‍ ഒഴിവാക്കണമെന്ന  വ്യവസ്ഥയില്‍ സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നൽകുകയായിരുന്നു. 

കർണ്ണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ്മാർ, ഹിമാചൽ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നീ വിവിധ ലൊക്കേഷനുകളിലെ ഏറെ വെല്ലുവിളികൾ നിറഞ്ഞ ചിത്രീകരണത്തിന് ശേഷണമാണ് "കാറ്റ്, കടൽ, അതിരുകൾ' പൂർത്തിയാക്കിയത്. അനു മോഹൻ, ലിയോണ ലിഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ. വേണുഗോപാൽ, ശരൺ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ധാവാ ലാമോ എന്ന തിബറ്റൻ അഭയാർത്ഥിയായി അഭിനയിക്കുന്നത് അതേ പേരിലുള്ള ബൈലക്കുപ്പ അഭയാർത്ഥി സെറ്റിൽമെന്‍റിലെ അന്തേവാസി തന്നെയാണ്. കഥ: എസ്. ശരത്, തിരക്കഥ, സംഭാഷണം: കെ. സജിമോൻ, ഛായാഗ്രഹണം: അൻസർ ആഷ് ത്വയിബ്.

Follow Us:
Download App:
  • android
  • ios