Asianet News MalayalamAsianet News Malayalam

അരം ടീസ‍ർ പുറത്തു വിട്ട് നിവിൻ പോളി

പുഞ്ചിരി എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അരവിന്ദ് മനോജും സംഘവും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് അരം

nivin pauly released the teaser of aram
Author
Thiruvananthapuram, First Published Jun 2, 2021, 1:45 PM IST

അരം എന്ന  ഹ്രസ്വ ചിത്രത്തിന്റെ ടീസർ നടൻ നിവിൻ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. പുഞ്ചിരി എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം അരവിന്ദ് മനോജും സംഘവും ഒന്നിക്കുന്ന അടുത്ത ചിത്രമാണ് അരം. അരം സംവിധാനം ചെയ്തിരിക്കുന്നത് അരവിന്ദ് മനോജ്‌ ആണ്. ഷാൻ മജീദ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.  അരവിന്ദ് മനോജ്‌,  സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ  എന്നിവർ ചേർന്നാണ്  കഥയും തിരക്കഥയും  ഒരുക്കിയിരിക്കുന്നത്. ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫിൻ ജോർജ് വര്ഗീസ് ആണ്  എഡിറ്റർ. സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, അംബുജാക്ഷൻ, ടോബിൻ തോമസ് തുടങ്ങിയവർ ആണ് അഭിനയിച്ചിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് അരം പ്രേക്ഷകരിലേക്ക് എത്തുക. 

Follow Us:
Download App:
  • android
  • ios