'കുമ്പളങ്ങി നൈറ്റ്സി'ന് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഇഷ്കി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് 'ഇഷ്ക്'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.  കുറ്റിത്താടിയും, ചുണ്ടില്‍ എരിയുന്ന സിഗററ്റുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷെയിന്‍ പ്രത്യക്ഷപ്പെടുന്നത്. 

നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്ക് സംവിധാനം ചെയ്യുന്നത്. പ്രിഥ്വിരാജ്‌ നായകനായ എസ്രയിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ.  ഷാന്‍ റഹ്മാനാണ് സംഗീതം. ഷൈന്‍ ടോം ചാക്കോ, ലിയോണ, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്‍റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.