Asianet News MalayalamAsianet News Malayalam

ഛപാക് സിനിമയെക്കുറിച്ച് അഭിപ്രായവുമായി പാര്‍വതി

നിയമം കര്‍ശനമായി നടപ്പാക്കാത്തതിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാകുന്നതും നമുക്ക് ഓര്‍മപ്പെടുത്താമെന്നും  പാര്‍വതി കുറിച്ചു.

Parvathy thiruvoth on Chhapaak
Author
Kochi, First Published Jan 17, 2020, 2:14 PM IST

കൊച്ചി: ആസിഡ് ആക്രമണ ഇരയുടെ കഥപറയുന്ന ഛപാക് സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞ് മലയാളി താരം പാര്‍വതി തിരുവോത്ത്. ദീപിക പദുകോണ്‍, സംവിധായിക മേഘ്ന ഗുല്‍സാര്‍, ഛപാക് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പാര്‍വതി അഭിനന്ദിച്ചു.

ഒരു വര്‍ഷം മുമ്പ് 'ഉയരെ'യിലൂടെ പറഞ്ഞത് ശക്തമായി ഛപാക് സിനിമ പറയുന്നു. ലോകത്ത് നിരവധി പല്ലവിമാരും മാല്‍തിമാരും ജീവിക്കുന്നു. ആക്രമണത്തില്‍ ഒരാള്‍ ഇരയും മറ്റൊരാള്‍ ആക്രമിയുമാകുന്നു. ഞങ്ങള്‍ക്ക് രണ്ട് പേരോടും സംസാരിക്കണം. അവരുടെ കഥകള്‍ മുഖ്യധാരയിലേക്ക് കൊണ്ടവരണം. നന്ദി മേഘ്ന ഗുല്‍സാര്‍, നന്ദി ദീപിക പദുകോണ്‍, ഛപാകിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. രാജ്യത്ത് തടസ്സമില്ലാതെ ആസിഡ് വില്‍പന ഇപ്പോഴും നടക്കുന്നുണ്ടെന്നും നിയമം കര്‍ശനമായി നടപ്പാക്കാത്തതിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപകടത്തിലാകുന്നതും നമുക്ക് ഓര്‍മപ്പെടുത്താമെന്നും  പാര്‍വതി കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

“Art should comfort the disturbed and disturb the comfortable” - Banksy Movies impact and how! #Chhapaak has fortified the undercurrent of awakening I had a year ago through Uyare. For the many Pallavis and Maltis of this world; the ones who survived and the ones who succumbed to the attacks- we owe it to them to keep speaking up. To bring their stories to the fore. Thank you @meghnagulzar @deepikapadukone and the whole cast and crew for holding us so close through Malti’s journey. Let’s stay reminded that acid is still sold over the counter in our country and we are losing hundreds of lives every year due to faulty implementation of regulations and stringent deterrent laws. Let’s stay reminded that one remains party to this by staying apolitical and choosing not to engage and not ask questions. Let’s stay reminded that more often than not its mere luck that lets us walk freely ,myself included, and not because we have the certainty of security. Let’s listen better and get used to the unrest. We are all we have ! #repost @meghnagulzar ・・・ That need to be told. That need to be felt. @deepikapadukone @vikrantmassey87 @atika.chohan @shankarehsaanloy #Gulzar @foxstarhindi @_kaproductions @mrigafilms

A post shared by Parvathy Thiruvothu (@par_vathy) on Jan 16, 2020 at 6:58am PST

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ കഥ പറയുന്ന 'ഉയരെ'യിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതിയായിരുന്നു. നേരത്തെ, തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ പാര്‍വതി വിവാദത്തില്‍പ്പെട്ടിരുന്നു. അര്‍ജുന്‍ റെഡ്ഡി സ്ത്രീ വിരുദ്ധ സിനിമയാണെന്നാണ് പാര്‍വതി, അര്‍ജുന്‍ റെഡ്ഡിയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ദേവരകൊണ്ടെയെ സാക്ഷിയാക്കി പറഞ്ഞത്. തുടര്‍ന്ന് പാര്‍വതിയെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തി. നേരത്തെ മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. 
 

Follow Us:
Download App:
  • android
  • ios