Asianet News MalayalamAsianet News Malayalam

തലൈവർക്ക് പിറന്നാളാശംസകളുമായി പേട്ടയുടെ ടീസര്‍

'തലൈവർക്ക് പിറന്നാള്‍ ആശംസകള്‍' നേരുകയാണ് ടീസറിലൂടെ 'പേട്ട'യുടെ അണിയറ പ്രവര്‍ത്തകര്‍.

petta official teaser released in rajani kanth birthday
Author
Chennai, First Published Dec 12, 2018, 12:26 PM IST

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം 'പേട്ട'യുടെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 'തലൈവർക്ക് പിറന്നാള്‍ ആശംസകള്‍' നേരുകയാണ് ടീസറിലൂടെ 'പേട്ട'യുടെ അണിയറ പ്രവര്‍ത്തകര്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ആദ്യ രജനി ചിത്രമാണ് 'പേട്ട'. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മാണം. 

സിമ്രന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധ  രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. 

പൊങ്കല്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അജിത്ത് നയന്‍താര ജോഡികളുടെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിലെത്തും. 

Follow Us:
Download App:
  • android
  • ios