ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ മുന്‍നിരയിലെ താരം; മോഹന്‍ലാലിനെ ക്ഷണിച്ചതിനെക്കുറിച്ച് പിണറായി; കയ്യടിയോടെ സദസ്

ചലച്ചിത്ര പുരസ്കാരവിതരണത്തിന് വിശിഷ്ടാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ  വലിയ തോതിലുൂള്ള വിവാദവും തലപൊക്കിയിരുന്നു. മുഖ്യതിഥി എന്ന സമ്പ്രദായം പുരസ്കാര ജേതാക്കളുടെ മാറ്റ് കുറയ്ക്കുമെന്ന് ചൂണ്ടികാട്ടി ഒരു വിഭാഗം ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. മോഹന്‍ലാലിനെതിരെയല്ല, മുഖ്യാതിഥി എന്ന സമ്പ്രദായത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ ശരിയല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പുരസ്കാര വിതരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിവാദങ്ങള്‍ക്ക് മറുപടിയും നല്‍കി.

ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ മുന്‍നിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയിലാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷണം സ്വീകരിച്ച മോഹന്‍ലാലിന്‍റെ സുമനസ്സിന് പിണറായി നന്ദിയും രേഖപ്പെടുത്തി. മോഹന്‍ലാലിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

 

Video Top Stories