മധുര: തമിഴ് നടന്‍ വിജയിയെ മുഖ്യമന്ത്രിയായി ചിത്രീകരിച്ച് മധുരയില്‍ പോസ്റ്റര്‍. വിജയിയെ എംജിആറായും അദ്ദേഹത്തിന്റെ ഭാര്യ സംഗീതയെ ജയലളിതയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മധുരക്ക് പുറമെ സേലം, രാമനാഥപുരം എന്നിവിടങ്ങളിലും ആരാധകര്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പല അവസരങ്ങളിലും രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ച നടനാണ് വിജയ്. അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രചാരണമുണ്ടായിരുന്നു. സിനിമയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് വിവാദമുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ ആദാ നികുതി വകുപ്പ് റെയ്ഡ് നടത്തിയതും വലിയ വാര്‍ത്തയായി.