Asianet News MalayalamAsianet News Malayalam

വിവാഹമല്ല വലുത്; പ്രളയത്തില്‍ രക്ഷ തേടുന്നവരുടെ ജീവനാണ്; ജീവിതം കൊണ്ട് തെളിയിച്ച  രക്ഷാപ്രവര്‍ത്തനം നടത്തിയ നടന്‍

കൈയില്‍ കിട്ടിയ സാധനങ്ങളെടുത്ത് പറ്റുന്ന രീതിയില്‍ ചങ്ങാടമുണ്ടാക്കിയായിരുന്നു രാജീവിന്‍റെ രക്ഷാപ്രവര്‍ത്തനം. ദുരിതാശ്വാസ ക്യാമ്പിലും സജീവപ്രവര്‍ത്തനവുമായി രാജീവ് രംഗത്തുണ്ട്. അടുത്ത മാസം വിവാഹം നടക്കുമെന്നും താന്‍ ചെയ്തത് ഹീറോയിസം അല്ലെന്നും അദ്ദേഹം പറയുന്നു

rajeev pilla helping kerala rescue
Author
Kochi, First Published Aug 21, 2018, 10:46 AM IST

കൊച്ചി: മഹാപ്രളയമായിരുന്നു കേരളത്തില്‍ പെയ്തിറങ്ങിയത്. കാലവര്‍ഷം കലിതുള്ളിയപ്പോള്‍ മനുഷ്യ ജീവനുകള്‍ ഒഴുകി നടന്നു. രക്ഷാപ്രവര്‍ത്തനത്തിന്‍റെ കരുത്താണ് മഹാ ദുരന്തത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയത്. എല്ലാ തിരക്കുകളും മാറ്റിവച്ച് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരില്‍ താരങ്ങളും മുന്നിലാണ്.

അക്കൂട്ടത്തില്‍ യുവനടന്‍ രാജീവ് പിള്ള സ്വന്തം വിവാഹത്തിന്‍റെ തിരക്ക് പോലും പോലും മാറ്റിവച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയതെന്നതാണ് യാഥാര്‍ത്ഥ്യം. രാജീവിന്‍റെ വീടിനടുത്ത് വെള്ളം കയറിയില്ലെങ്കിലും സമീപ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തിന്‍റെ പിടിയിലായിരുന്നു. ഇവിടെയാണ് രക്ഷാപ്രവര്‍ത്തനവുമായി രാജീവ് രംഗത്തെത്തിയത്.

കൈയില്‍ കിട്ടിയ സാധനങ്ങളെടുത്ത് പറ്റുന്ന രീതിയില്‍ ചങ്ങാടമുണ്ടാക്കിയായിരുന്നു രാജീവിന്‍റെ രക്ഷാപ്രവര്‍ത്തനം. ദുരിതാശ്വാസ ക്യാമ്പിലും സജീവപ്രവര്‍ത്തനവുമായി രാജീവ് രംഗത്തുണ്ട്. അടുത്ത മാസം വിവാഹം നടക്കുമെന്നും താന്‍ ചെയ്തത് ഹീറോയിസം അല്ലെന്നും അദ്ദേഹം പറയുന്നു.

 

 

Thank u Irfan Pathan @irfanpathan_official

A post shared by Rajeev Pillai (@rajeev_govinda_pillai) on Aug 20, 2018 at 7:41am PDT

Follow Us:
Download App:
  • android
  • ios