Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കോർത്ത് ബോളിവുഡ് താരവും

യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന ദുരിതാശ്വാസ സംഘടനയുടെ വോളന്റിയറായാണ് രണ്‍ദീപ് കൊച്ചിയിലെത്തിയത്. സിഖ് സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് ഖൽസ എയിഡ്. 

Randeep Hooda serve food to the affected in Kerala floods
Author
Kochi, First Published Aug 23, 2018, 6:52 PM IST

കൊച്ചി: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന ദുരിതാശ്വാസ സംഘടനയുടെ വോളന്റിയറായാണ് രണ്‍ദീപ് കൊച്ചിയിലെത്തിയത്. സിഖ് സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് ഖൽസ എയിഡ്. 

കൊച്ചിയിൽ കഴിഞ്ഞ വെളളിയാഴ്ചയാണ് സംഘടനയുടെ വോളന്റിയർമാർ ‘സൗജന്യ സമൂഹ അടുക്കള’ (ലാങ്ർ) ആരംഭിച്ചത്. തേവരയിൽ  ഗുരുദ്വാര സിങ് സഭയുടെ സഹായത്തോടെ ആരംഭിച്ച  ലാങ്ർ മൂവായിരത്തോളം പേർക്കുളള ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്. ക്യാമ്പിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മുബൈയില്‍ നിന്നും രണ്‍ദീപ് എത്തുകയായിരുന്നു. രണ്‍ദീപിനെ കൂടാതെ ജൻപീത് സിങ്ങ് (ലുധിയാന), ഇന്ദ്രജിത് സിങ്ങ് (ഡൽഹി), ജസ്ബീർ സിങ്ങ് (ഖാന), നവ്പാലൽ സിങ്ങ് (ജലന്ധർ) എന്നിവരാണ് ഖൽ​സ എയിഡിന്റെ  ഭാഗമായി കേരളത്തിലെത്തിയത്. ഇവരെ സഹായിക്കാൻ പ്രാദേശിക തലത്തിൽ എട്ടു വോളന്റിയർമാരും ഉണ്ട്. 

സംഘടനയുടെ ഭാ​ഗമായി നിരവധി സന്നദ്ധതപ്രവർത്തനങ്ങളിൽ ഇതിന് മുമ്പും താരം പങ്കെടുത്തിട്ടുണ്ട്. 2017ൽ മുംബൈയിൽ നടന്ന ​ഗണപതി വിസർജനുശേഷം മലിന്യകൂമ്പാരമായ മാറിയ ജുഹു ബീച്ച് വൃത്തിയാക്കുന്നതിൽ താരം മുൻപന്തിയിൽ ഉണ്ടായിരുന്നു. പാരീസ് ആക്രമണത്തിൽ പരിക്കേറ്റവരെ, സിറിയ-റോഹിംഗ്യയിൽനിന്നുള്ള ജനങ്ങളെ സഹായിക്കുന്നതടക്കം ദുരിതമനുഭവിക്കുന്ന നിരവധി ആളുകളെ സംഘടനയുടെ ഭാ​ഗമായി താരം സഹായിച്ചിട്ടുണ്ട്.  

നാടകനടനായിരുന്ന രണ്‍ദീപ് ഹൂഡ മീരാ നായർ സംവിധാനം ചെയ്ത ‘മോണ്‍സൂണ്‍ വെഡ്‌ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര                 രം​ഗത്തെത്തുന്നത്. പിന്നീട്  ഒന്‍സ് അപോന്‍ എ ടൈം ഇന്‍ മുംബൈ, ജന്നത്, സാഹെബ്, ബീവി ഓര്‍ ഗാംഗ്സ്റ്റര്‍, ജിസം 2, സരബ്ജീത് എന്നി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. സ്പോര്‍ട്സ്, മാധ്യമപ്രവര്‍ത്തനം, സാമൂഹ്യ പ്രവര്‍ത്തനം എന്നീ മേഘലയിൽ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് രണ്‍ദീപ്. 
 

Follow Us:
Download App:
  • android
  • ios