തെലുങ്ക് താരം രാം ചരണും  സാമന്ത അക്കിനേനിയും ഒന്നിക്കുന്ന രംഗസ്ഥലം എന്ന ചിത്രത്തിന്റെ മലയാളം പതിപ്പു ജൂൺ 21 നു തിയേറ്ററിൽ എത്തും. സുകുമാറാണ് സംവിധാനം. പ്രകാശ് രാജ്, ജഗപതി ബാബു, ആദി, അമിത ശർമ്മ, ഗൗതമി, രാജേഷ് ദിവാകർ, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതു.

രാം ചരണ്‍ ആദ്യമായി ഗ്രാമീണവേഷത്തിലെത്തുന്ന ചിത്രം എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. കർഷകരും ഭൂവുടമകളും തമ്മിലുള്ള സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം തെലുങ്കിൽ പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ 200 കോടിയോളം കളക്ഷൻ നേടിയിരുന്നു. ആർ ഡി ഇല്ല്യൂമിനേഷൻസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. 

റിലീസ് ദിനത്തിൽ മാത്രം രംഗസ്ഥലം ആഗോളതലത്തിൽ 46 കോടിയാണ് വാരികൂട്ടിയത്. രാം ചരണിന്റെ സിനിമ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനമായാണ് രംഗസ്ഥലം അറിയപ്പെടുന്നത്. ബാഹുബലിക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം എന്ന ബഹുമതിയും രംഗസ്ഥലത്തിനാണ്.