അഡാര്‍ ലൗവിലെ നായിക പ്രിയ പി വാര്യരാണ് സിനിമാ ലോകത്തെ ഒരേ ഒരു ചര്‍ച്ച. നാഷണല്‍ ക്രഷ് എന്ന് ദേശീയ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ച പ്രിയയെ അഭിനന്ദിച്ച് ഋഷി കപൂറും രംഗത്തെത്തിയിരിക്കുകയാണ്. 

ഈ പെണ്‍കുട്ടി ഭാവിയിലെ വലിയ താരമാകുമെന്നാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്. തന്റെ കാലത്ത് എന്തുകൊണ്ട് പ്രിയ വന്നില്ലെന്നും ഋഷി കപൂര്‍ ചോദിക്കുന്നു.  ചിത്രത്തിലെ മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ്  പ്രിയ പ്രകാശ് വാര്യരെ ഇന്റര്‍ നെറ്റില്‍ സെന്‍സേഷനായി മാറ്റിയത്.

ഒറ്റരാത്രികൊണ്ട്  പ്രിയ വാര്യര്‍ക്ക്  ഇന്‍സ്റ്റഗ്രാമില്‍ ആറ് ലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. നിലവില്‍ 35 ലക്ഷം ആളുകളാണ് ഇന്‍സ്റ്റാഗ്രമില്‍ പ്രിയയെ പിന്തുടരുന്നത്. മലയാളത്തില്‍ തന്നെ ഇന്‍സ്റ്റാഗ്രമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് പ്രിയ.

തൃശൂര്‍ക്കാരിയായ പ്രിയ വാര്യര്‍ വിമല കോളേജിലെ ബി കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനാണ്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശ്രദ്ധേയ താരമായി മാറിയ പ്രിയ സിനിമയില്‍ എത്തുന്നതും ആകസ്മികമായിട്ടായിരുന്നു.