മുംബൈ: സിനിമ വിടുന്നവെന്ന സൂചന നല്‍കി സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ദില്‍ബെചരായിലെ നായികയും സുശാന്തിന്റെ സുഹൃത്തുമായ സഞ്ജന സന്‍ഖിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കവിതയുടെ രൂപത്തിലാണ് സഞ്ജനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

'മുംബൈക്ക് വിട, കഴിഞ്ഞ നാല് മാസമായി നിന്നെ ഞാന്‍ കാണുന്നു. ഞാന്‍ ദില്ലിയിലേക്ക് തിരിച്ച് പോകുകയാണ്. നിങ്ങളുടെ നഗരം കുറച്ച് വ്യത്യസ്തമായി തോന്നി. അവ ശൂന്യമായിരുന്നു. എന്റെ ഹൃദയവേദന എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു.  നീയും വേദനയിലായിരുന്നു. എത്രയും പെട്ടെന്ന് വീണ്ടും കാണാം. ചിലപ്പോള്‍ കാണില്ലായിരിക്കാം'-സഞ്ജന കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

Whoever said time helps heal all wounds, was lying. Some feel like they’re being ripped open, again and again, and bleeding - Of moments that now will forever remain memories, Of laughs together that were but will never again be, Of questions that will remain unanswered, Of disbelief, that only keeps growing But these wounds also contain a film, a gift that everyone is yet to see, Wounds that contain dreams, plans, and desires for our country’s children, their education and their future that will be fulfilled, Wounds that contain a passion for an endless creative zest for every artist there is, Wounds that contain the hope for a world that promises to uphold honesty, integrity, kindness and embraces individuality - rid of all toxicity, I vow that I will do everything to make sure each of these dreams are fulfilled, like you always wanted me to. Except, you’d promised we’d do it all together. . . . #SushantSinghRajput #ThinkingOfYou

A post shared by Sanjana Sanghi (@sanjanasanghi96) on Jun 20, 2020 at 12:55pm PDT

ബുധനാഴ്ച വൈകുന്നേരമായിരുന്നു സഞ്ജനയുടെ പോസ്റ്റ്. സുശാന്തിന്റെ മരണ ശേഷം സഞ്ജന ഏറെ അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുശാന്തിനൊപ്പം ഒരുമിച്ച് ജോലി ചെയ്ത അനുഭവവും സഞ്ജന നേരത്തെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സഞ്ജന നായികയായി തുടക്കമിട്ട ചിത്രമാണ് ദില്‍ബചരേ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.