മുംബൈ: എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ ദര്‍ബാറിന്‍റെ ഷൂട്ടിങ് സെറ്റിലേക്ക് കല്ലേറ്. സമീപത്തെ കോളജിലെ വിദ്യാര്‍ത്ഥികളാണ് കല്ലെറിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സെറ്റില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുന്നത് തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് കല്ലെറിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജ് മാനേജ്മെന്‍റിനെതിരെ സംവിധായകന്‍ പരാതി നല്‍കി.

സംഭവത്തെ തുടര്‍ന്ന് ഷൂട്ടിങ് ലൊക്കേഷന്‍ മാറ്റിയതായും സൂചനയുണ്ട്. 
ആദ്യമായാണ് രജനികാന്തും മുരുകദോസും ഒന്നിയ്ക്കുന്നത്. പേട്ടക്ക് ശേഷം വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് രജനീകാന്ത് പൊലീസ് ഓഫിസറുടെ വേഷത്തില്‍ അഭിനയിക്കുന്നത്. 2020ല്‍ ചിത്രം റിലീസ് ചെയ്യും.