ദില്ലി: ഇന്‍സ്റ്റഗ്രാമിലൂടെ ഭര്‍ത്താവിന് പിറന്നാളാശംസിച്ച് നടിയും മോഡലുമായ സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബറിന്റെ നാല്‍പതാം പിറന്നാളിനാണ് ഫോട്ടോ സഹിതം സണ്ണി ഇന്‍സ്റ്റയില്‍ ആശംസകള്‍ പോസ്റ്റ് ചെയ്തത്. 

'പിറന്നാളാശംസകള്‍.... ടു ദ ലവ് ഓഫ് മൈ ലൈഫ്! എനിക്ക് നിങ്ങളെ എപ്പോഴും ചിരിച്ചുകാണണം. സന്തോഷത്തോടെ ജീവിതത്തിലെ ഓരോ നിമിഷവും അനുഭവിക്കൂ. നിങ്ങള്‍ക്കെന്നെക്കാള്‍ ഇത്തിരി വയസ് കൂടുതലുണ്ടാകാം, പക്ഷേ മനസ് കൊണ്ട് നിങ്ങള്‍ ഇപ്പോഴും ചെറുപ്പമാണ്. ഇപ്പോഴും എന്ത് സെക്‌സിയാണ് നിങ്ങള്‍! ഒരുപാടൊരുപാടിഷ്ടം! ഹാപ്പി ബെര്‍ത്ത്‌ഡേ മൈ ലവര്‍'- സണ്ണി കുറിച്ചു. 

 

 

ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലക്ഷത്തിലധികം ലൈക്കുകളാണ് സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പിറന്നാളാശംസയ്ക്ക് ലഭിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ദത്തെടുത്ത പെണ്‍കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.