Asianet News MalayalamAsianet News Malayalam

വിമാനയാത്രയ്ക്കിടെ സുരേഷ്ഗോപിയെ കണ്ടുമുട്ടി; അമ്മൂമ്മ ചോദിച്ചത് ഇതാണ്; വീഡിയോ വൈറല്‍

സ്വതസിദ്ദമായ ശൈലിയില്‍ തന്നെ അമ്മൂമ്മ പിന്നെയും സംസാരം തുടര്‍ന്നു. നിലമ്പൂരെത്തിയാല്‍ ഞങ്ങള്‍ക്കൊരു ബസില്‍ കയറി പോയാല്‍ മതിയെന്ന് തുടങ്ങി അമ്മൂമ്മ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു. എല്ലാത്തിനും രസകരമായി മറുപടി പറയാന്‍ സുരേഷ്ഗോപിയും മടികാട്ടിയില്ല

suresh gopi meet a grandmother in plane
Author
Nilambur, First Published Nov 7, 2018, 5:15 PM IST

സെലിബ്രിറ്റികളെ അവിചാരിതമായി അടുത്തുകിട്ടിയാല്‍ എന്തുചെയ്യും. ആരായാലും ആദ്യമൊന്ന് അമ്പരന്നുപോകും. വിമാനയാത്രയ്ക്കിയില്‍ അവിചാരിതമായി സുരേഷ്ഗോപിയെ കണ്ടുമുട്ടിയ അമ്മൂമ്മയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

തൊട്ടടുത്ത സീറ്റില്‍ വെള്ളിത്തിരയിലെ സൂപ്പര്‍സ്റ്റാറും എംപിയുമാണെന്ന അമ്പരപ്പൊന്നും അമ്മൂമ്മയ്ക്കുണ്ടായില്ല. നിലമ്പൂരെത്തിയോ മോനെ എന്നാണ് അവര്‍ക്ക് സുരേഷ് ഗോപിയോട് ചോദിക്കാന്‍ ഉണ്ടായിരുന്നത്. എത്തിയില്ലെന്ന് ചിരിച്ചുകൊണ്ടുതന്നെ സുരേഷ് ഗോപി മറുപടിയും നല്‍കി.

സ്വതസിദ്ദമായ ശൈലിയില്‍ തന്നെ അമ്മൂമ്മ പിന്നെയും സംസാരം തുടര്‍ന്നു. നിലമ്പൂരെത്തിയാല്‍ ഞങ്ങള്‍ക്കൊരു ബസില്‍ കയറി പോയാല്‍ മതിയെന്ന് തുടങ്ങി അമ്മൂമ്മ പിന്നെയും സംസാരിച്ചുകൊണ്ടേയിരുന്നു. എല്ലാത്തിനും രസകരമായി മറുപടി പറയാന്‍ സുരേഷ്ഗോപിയും മടികാട്ടിയില്ല.

 

Follow Us:
Download App:
  • android
  • ios