Asianet News MalayalamAsianet News Malayalam

അജിത് ആരാധകനെ മരിച്ച നിലയില്‍ കണ്ടെത്തി

അജിത്തിന്റെ പേരും സിനിമയിലെ സംഭഷണങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് ഏതാനും നാളുകൾക്ക് മുമ്പ് പ്രകാശ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വൈറൽ ആകുകയും ചെയ്തിരുന്നു

thala ajith hadcore fan prakash dies
Author
Chennai, First Published Feb 25, 2021, 2:18 PM IST

ചെന്നൈ: തമിഴ്നടൻ അജിത്തിന്റെ ആരാധകനെന്ന  നിലയില്‍ പ്രശസ്തി നേടിയ പ്രകാശ് എന്ന യുവാവ് മരിച്ച നിലയില്‍. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ പ്രകാശിനെ കണ്ടെത്തിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയാണെന്നാണ് പൊലീസ് നി​ഗമനം. 

അജിത്തിന്റെ പേരും സിനിമയിലെ സംഭഷണങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് ഏതാനും നാളുകൾക്ക് മുമ്പ് പ്രകാശ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വൈറൽ ആകുകയും ചെയ്തിരുന്നു. പിന്നാലെ ഏതാനും ടെലിവിഷന്‍ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിരുന്നു. പ്രകാശിന്റെ മരണത്തിൽ അജിത്ത് ആരാധകർ അനുശോചനം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios