Asianet News MalayalamAsianet News Malayalam

തട്ടുംപുറത്ത് അച്യുതന്റെ പുതിയ ട്രയിലർ പുറത്ത്

തട്ടും പുറത്ത് അച്യുതനിലെ രണ്ടാമത് ട്രെയിലർ അച്യുതന്റെ കഥാപാത്രത്തെയും നാടിനെയും പറ്റിയുള്ള കൊച്ചു കൊച്ചു ദൃശ്യങ്ങളെ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 
 

Thattumpurathu Achuthan official trailer released
Author
Kochi, First Published Dec 21, 2018, 11:35 AM IST

നമുക്കു ചുറ്റുമുള്ള കഥകളും കഥാപാത്രങ്ങളും ഒന്ന് ചേരുന്ന സിനിമകള്‍ക്ക്‌  എന്നും മലയാളത്തില്‍ മികച്ച പ്രതികരണമേ ലഭിച്ചിട്ടുള്ളൂ അതില്‍ എന്നും മുന്നിട്ടു നില്‍ക്കുന്നത് ലാൽ ജോസ് സിനിമകൾ തന്നെയാണ്. എന്നും വ്യത്യസ്തതയുടെ മുഖച്ഛായയാണ് ലാല്‍ജോസ് സിനിമകളും.

ഈ മികച്ച ചിത്രങ്ങളില്‍ എന്നും ലാൽ ജോസ് – കുഞ്ചാക്കോബോബൻ ടീം വേറിട്ടു നില്‍ക്കുന്നു. എല്‍സമ്മയെന്ന ആണ്‍കുട്ടിയിലെ പാലുണ്ണിയില്‍ തുടങ്ങി തട്ടും പുറത്തെ അച്യുതന്‍ വരെയുള്ള നാല് ചിത്രങ്ങളില്‍ ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂട്ട് കെട്ടു ഒന്നിച്ചപ്പോള്‍, ലാൽജോസ് ചോക്ലേറ്റ് റൊമാൻസ് നായക പരിവേഷത്തിൽ നിന്നും കുഞ്ചാക്കോ ബോബനെ വേറിട്ട വേഷങ്ങള്‍ നല്‍കി. 

ഈ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ സിനിമയായ തട്ടും പുറത്ത് അച്യുതനിലെ രണ്ടാമത് ട്രെയിലർ അച്യുതന്റെ കഥാപാത്രത്തെയും നാടിനെയും പറ്റിയുള്ള കൊച്ചു കൊച്ചു ദൃശ്യങ്ങളെ കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

തട്ടുംപുറത്ത് അച്യുതനില്‍ ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂടാതെ തിരക്കഥാകൃത്ത് സിദ്ധുരാജും ഒന്നിക്കുന്നു. ലാൽ ജോസ് – കുഞ്ചാക്കോബോബൻ കൂട്ടുകെട്ടിലെ  പുള്ളിപുലിയും അട്ടിൻകുട്ടിയും, എൽസമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ എം. സിന്ധുരാജ് തന്നെയാണ് തട്ടുംപുറത്ത് അച്യുതനിലും തിരക്കഥ തയ്യാറാക്കിയത്.   

ടേക്ക് ഓഫിന് ശേഷം ഷെബിന്‍ ബെക്കര്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. തട്ടുംപുറത്ത് അച്യുതന്‍ ഈ മാസം 22ന് തിയേറ്ററില്‍ എത്തും. 

Follow Us:
Download App:
  • android
  • ios