കൊച്ചി: ടൊവിനോ തോമസ് നായകനായ പുതിയ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓൺലൈൻ റിലീസ് ചെയ്യുന്നതിൽ എതി‍ർപ്പില്ലെന്ന് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.  

തീയേറ്ററുകൾഅടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നിർമ്മാതാവിന് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഈ നിലപാടെന്നും ഫിയോക് അറിയിച്ചു. എന്നാൽ തീയ്യേറ്റർ റിലീസിന് മുൻപ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നവരുമായി സഹകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഫിയോക് അധികൃത‍ർ വ്യക്തമാക്കി.