Asianet News MalayalamAsianet News Malayalam

ഓണത്തിന് മുൻപായി തീയേറ്ററുകൾ തുറക്കണം: സർക്കാർ അനുമതി തേടി തീയേറ്ററുടമകൾ

തിയറ്ററുകളെ  തൽക്കാലത്തേക്ക് വിനോദ നികുതിയിൽ നിന്നും ഫിക്സഡ് വൈദ്യുതി ചാർജിൽ നിന്നും  ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി. 

theater owners want to open theaters before onam season
Author
Kochi, First Published Aug 11, 2021, 2:06 PM IST

കൊച്ചി: സംസ്ഥാനത്ത്  തിയേറ്ററുകൾ തുറന്നുപ്രവര‍്ത്തിക്കാന്‍ സര‍്ക്കാര്‍ അനുമതി നല്‍കണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക്. കൊച്ചിയില്‍  ചേര്‍ന്ന ഫിയോക്എക്സിക്യൂട്ടിവ്  യോഗത്തിലാണ് ഉടമകള്‍ ഈ ആവശ്യമുന്നയിച്ചത്.  മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം  ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തിയറ്ററുകളെ  തൽക്കാലത്തേക്ക് വിനോദ നികുതിയിൽ നിന്നും ഫിക്സഡ് വൈദ്യുതി ചാർജിൽ നിന്നും  ഒഴിവാക്കണമെന്നും സര്‍ക്കാറിനോട് ആവശ്യപെടാനും യോഗത്തില്‍ തീരുമാനമായി. 

സർക്കാറിനോട് തീയേറ്ററുകൾ തുറക്കണമെന്ന് അഭ്യർത്ഥിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ പറഞ്ഞു. എന്നാൽ സമ്മർദ്ദം ചെലുത്തി തീയേറ്റർ തുറക്കാനില്ല. ഓണത്തിന് മുൻപായി തീയേറ്ററുകൾ തുറക്കുമെന്ന് പ്രതീക്ഷയുണ്ട്. സിനിമകൾ ഒടിടികളിലേക്ക് പോകുന്നതിൽ ആശങ്കയില്ലെന്നും  തീയറ്ററുകൾ തുറക്കാത്ത നിലവിലെ സാഹചര്യത്തിൽ ഒടിടി റിലീസുകളെ എതിർക്കില്ലെന്നും വിജയകുമാർ പറഞ്ഞു.  
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios