ഉമ്പായി ഇല്ലാത്ത ആദ്യ സൂര്യ ഫെസ്റ്റിവല്‍; ഗസൽ മാന്ത്രികന് സ്മരണാഞ്ജലിയർപ്പിച്ച് സംഘാടകര്‍

ഗസൽ മാന്ത്രികൻ ഉമ്പായിക്ക് സ്മരണാഞ്ജലിയർപ്പിച്ച് നാൽപ്പത്തിരണ്ടാമത് സൂര്യ ഫെസ്റ്റിവലിൽ സംഗീതാർച്ചന. ഉമ്പായിയുടെ ഗസലുകൾ കോർത്തിണക്കിയായിരുന്നു കാവാലം ശ്രീകുമാറുൾപ്പെടെയുള്ള ഗായകരുടെ സംഗീതാർച്ചന. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സൂര്യ ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഉമ്പായി. ഉമ്പായിയല്ലാത്ത ആദ്യ സൂര്യ ഫെസ്റ്റിവലിൽ അദ്ദേഹം ഗസൽ അവതരിപ്പിക്കേണ്ടിയിരുന്ന ദിവസം അദ്ദേഹത്തിനായി തന്നെ സംഘാടകർ മാറ്റിവെച്ചു. ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും സൂര്യയിൽ പാടണമെന്ന ആഗ്രഹമാണ് ഉമ്പായി ഡോക്ടർമാരോട് പങ്കുവച്ചത്. എന്നാൽ ആ ആഗ്രഹം ബാക്കിയാക്കി ഓഗസ്റ്റ് ഒന്നിനാണ് ഉമ്പായി മരിച്ചത്.

Video Top Stories