മുംബൈ: ലിംഗനീതിക്കായി നിലപാട് തുറന്ന് പറഞ്ഞ നടിമാരിലൊരാളാണ് വിദ്യാബാലന്‍. ആചാരത്തിന്‍റെ ഭാഗമായി സ്ത്രീകളെ അച്ചടക്കം പഠിപ്പിക്കുന്ന ഒരാളുടെ വീഡിയോയെ ട്രോളി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍ വിദ്യ. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് വിദ്യാബാലന്‍ രംഗത്തെത്തിയത്. പുരുഷ ശബ്ദത്തിന് ചുണ്ടനക്കി അനുകരിച്ച വീഡിയോക്ക് വന്‍ സ്വീകരണം ലഭിച്ചു. സോനാക്ഷി സിന്‍ഹയടക്കമുള്ള നിരവധി പ്രമുഖര്‍ വീഡിയോക്ക് അനുകൂലമായി രംഗത്തെത്തി. ചുവന്ന സാരിയും മംഗല്യസൂത്രവും അണിഞ്ഞാണ് വിദ്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.  

വിവാഹ ശേഷം ഒരു സ്ത്രീ ഭര്‍ത്താവിന്‍റെ സ്വഭാവത്തിനനുസരിച്ച് പെരുമാറണമെന്നാണ് ട്രോള്‍ വീഡിയോയില്‍ പറയുന്നത്. തക്-തുക് ടൈംപാസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ. 'ശാസ്ത്രമനുസരിച്ച് അവിവാഹിതയായ സ്ത്രീയില്‍ ഒമ്പത് ദേവതമാരുടെ ഗുണങ്ങള്‍ അടങ്ങിയിരിക്കും. പക്ഷേ  വിവാഹ ശേഷം ഏത് ദേവതയുടെ ഗുണമാണ് കാണിക്കുക എന്നത് അവളുടെ ഭര്‍ത്താവിന്‍റെ സ്വഭാവത്തിനനുസരിച്ചായിരിക്കും' എന്നാണ് വീഡിയോയില്‍ പറയുന്നത്. നേരത്തെയും വിവിധ വിഷയങ്ങളില്‍ സ്ത്രീപക്ഷ നിലപാടുകള്‍ തുറന്ന് പറഞ്ഞ നടിയാണ് വിദ്യാബാലന്‍. 

 
 
 
 
 
 
 
 
 
 
 
 
 

Some Tak-Tuk Time Passsssssss 🤪🤪🤪🤪🤪🤪🤪!

A post shared by Vidya Balan (@balanvidya) on Jul 17, 2019 at 4:55am PDT