Asianet News MalayalamAsianet News Malayalam

കിടിലന്‍ ആക്ഷനുമായി വിജയ്; സര്‍ക്കാരിന്‍റെ പുതിയ ടീസര്‍

വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

vijay sarkar new teaser
Author
Chennai, First Published Nov 1, 2018, 5:28 PM IST

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ഇളയദളപതിയുടെ ദീപാവലി ചിത്രം സർക്കാർ ഏറ്റവും പുതിയ ടീസർ പുറത്ത്. വിജയുടെ സ്റ്റൈലിഷ് ആക്​ഷൻ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. ചിത്രം നവംബർ ആറിനാണ് റിലീസ് ചെയ്യുന്നത്.  വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴ്‍നാട് രാഷ്‍ട്രീയത്തില്‍ ഇടപെടുന്ന ഒരു കോര്‍പറേറ്റ് മേധാവിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ടീസറിലെ സൂചന.  ഗൂഗിള്‍ സിഇഒയെ പോലുള്ള കഥാപാത്രമായിരിക്കും വിജയ്‍യുടെത് എന്ന നേരത്തെ സംവിധായകൻ എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു. 

തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. സര്‍ക്കാര്‍ ഒരു പൊളിറ്റിക്കല്‍ ആക്ഷൻ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥയില്‍ എ ആര്‍ മുരുഗദോസ് ഗംഭീര മികവാണ് കാട്ടിയിരിക്കുന്നതെന്ന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാധ രവി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios