Asianet News MalayalamAsianet News Malayalam

ദുരന്തബാധിതരെ സഹായിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം; പിന്തുണ ആവശ്യപ്പെട്ട് വിനായകന്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കേരളം ഒന്നാകെ അണിനിരക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയും സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നടന്‍ വിനായകനും പിന്തുണയുമായെത്തി.

Vinayakan seek help for cm disaster relief fund
Author
Kochi, First Published Aug 12, 2018, 8:41 AM IST

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കേരളം ഒന്നാകെ അണിനിരക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയും സഹായഹസ്തവുമായി രംഗത്ത് വന്നിരുന്നു. പ്രളയക്കെടുതിയിൽ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നടന്‍ വിനായകനും പിന്തുണയുമായെത്തി.

നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ ജീവന്‍ നഷ്ടപ്പെട്ടു. കുറേയധികം പേര്‍ക്ക് വീടും ആശ്രയവും നഷ്ടപ്പെട്ടു. നഷ്ടം  വളരെ വലുതാണ്. ഇനി നമുക്ക് ഒറ്റക്കെട്ടായി ജനജീവിതം സാധാരാണ നിലയില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാനുള്ളത്. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന  സംഭാവന നല്‍കണമെന്ന് വിനായകന്‍ അഭ്യര്‍ത്ഥിച്ചു. 

സംസ്ഥാനത്തെ മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ഫണ്ട് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നീ സര്‍ക്കാരിന്റെ സഹായവും കേരളത്തിന് ലഭിച്ചിട്ടുണ്ട്. മലയാള താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണ്. നടന്‍ കമല്‍ഹാസനും സൂര്യയും കാര്‍ത്തിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios