എസ്തര്‍ അനിലിനെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാലിന്‍റെ ഹിറ്റ് ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍ക്കാത്തവരായി ആരും കാണില്ല. ആ പഴയി കൊച്ചുകുട്ടിയൊന്നുമല്ല എസ്തര്‍. തന്‍റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ എസ്തര്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയിലൂടെ ശല്യപ്പെടുത്തുന്നവരെ ട്രോളിത്തുടങ്ങിയ പ്രയോഗമാണ് 'എന്താ മോളൂസെ ജാഡയാണോ' എന്നത്.  അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എന്തായിരിക്കാം തന്റെ പ്രതികരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ എസ്തര്‍ അനില്‍.

 
 
 
 
 
 
 
 
 
 
 
 
 

Every time I hear someone say ‘Entha moloose Jaada ahno?’ #favouritephrase 😂

A post shared by • Esther (@_estheranil) on Feb 7, 2020 at 7:40pm PST

എന്താ മോളൂസെ ജാഡയാണോ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പ്രതികരണം എന്തായിരിക്കുമെന്ന കുറിപ്പുമായി ഒറു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. പിങ്ക് ഡ്രസിലുള്ള കുറച്ചു ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. ബാലതാരമായി രംഗപ്രവേശം ചെയ്തിരുന്നു. 'ഓള്' എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തര്‍ നായികയായത്.