Asianet News MalayalamAsianet News Malayalam

ഐസ്‌ലന്‍ഡ് ടീമിനെതിരെ പൊട്ടിത്തെറിച്ച് റൊണാള്‍ഡോ

Cristiano Ronaldo blasts Iceland players
Author
Paris, First Published Jun 15, 2016, 2:25 AM IST

പാരീസ്: പോര്‍ച്ചുഗലിനെ സമനിലയിൽ കുരുക്കിയ ഐസ്‍‍ലന്‍ഡ് ടീമിനെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.  ഇടുങ്ങിയ  ചിന്താഗതിയുള്ളവരാണ് ഐസ്‍‍ലന്‍ഡ് താരങ്ങളെന്ന് റൊണാള്‍ഡോ വിമര്‍ശിച്ചു. വിജയതുല്യമായ സമനില നേടിയശേഷമുള്ള ഐസ്‍‍ലന്‍ഡിന്റെ ആഹ്ലാദപ്രകടനമാണ് ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയെ ചൊടിപ്പിച്ചത്.  

ഐസ്‍ലന്‍ഡിന്റെ ആവേശം കണ്ടാൽ യൂറോ കപ്പ് നേടിയെന്ന് തോന്നും. ഇത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള ഐസ്‍‍ലന്‍ഡുകാര്‍ ഒന്നും നേടാന്‍ പോകുന്നില്ലെന്നും റൊണാള്‍ഡോ തുറന്നടിച്ചു.

24 ഗോള്‍ അവസരങ്ങളില്‍ ഒന്നൊഴികെയെല്ലാം പറങ്കിപ്പട തുലച്ചതിന് റൊണാള്‍ഡോ പഴിക്കുന്നതിനും ഐസ്‍‍ലന്‍ഡിനെ. പ്രതിരോധത്തിലൂന്നിയുള്ള ഫുട്ബോളാണ് എതിരാളികള്‍ ശ്രമിച്ചത്. സ്വന്തം ഗോള്‍വലയ്ക്ക് മുന്നിൽ ആളെ നിരത്തിനിര്‍ത്തിയ ഐസ്‍‍ലന്‍ഡിന് ഗോള്‍ അടിക്കണമെന്ന ആഗ്രഹമില്ലയിരുന്നെന്നും റൊണാള്‍ഡോ കുറ്റപ്പെടുത്തി.

അതേസമയം സ്പെയിന്‍ , ഫ്രാന്‍സ് ടീമുകളുടെ തുടക്കവും കേമം അല്ലെന്ന്  ചൂണ്ടിക്കാട്ടിയ റൊണാള്‍ഡോ, ഓസ്ട്രിയക്കെതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ പോര്‍ച്ചുഗൽ ജയിക്കുമെന്നും അവകാശപ്പെട്ടു.

Follow Us:
Download App:
  • android
  • ios