Asianet News MalayalamAsianet News Malayalam

യൂറോ കപ്പില്‍ ഇന്ന് ഫൈനലിന് മുമ്പൊരു ഫൈനല്‍

Euro 2016: Italy to meet Germany today
Author
Paris, First Published Jul 2, 2016, 12:29 PM IST

പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ ജര്‍മ്മനിയും ഇറ്റലിയും ഏറ്റുമുട്ടും. ലോകചാമ്പ്യന്മാരുടെ തലയെടുപ്പുമായി ജര്‍മ്മനി.  ആക്രമണ ഫുട്ബോളിന്‍റെ പുതിയ മുഖം കാട്ടി ഇറ്റലി യൂറോ കപ്പില്‍  ഇന്ന് ഫൈനലിന് മുന്‍പുളള ഫൈനല്‍ . ഗോളി ബഫൺ  ഒഴികെ വമ്പന്‍ പേരുകാര്‍ ആരും ഇല്ലാതെ എത്തിയ അസൂരിപ്പട, കോണ്ടിയുടെ  തന്ത്രങ്ങളിലൂടെ യൂറോ കപ്പിനെയാകെ ഞെട്ടിച്ചുകഴിഞ്ഞു.

സ്പെയിനും ബെൽജിയത്തിനും എതിരായ ജയങ്ങള്‍  ഉദാഹരണം. എന്നാല്‍ മിഡ്‌ഫീല്‍ഡര്‍ തിയാഗോ മോട്ടയുടെ സസ്പെന്‍ഷനും  ഡാനിയേൽ ഡി റോസിയുടെ പരിക്കും ഇറ്റലിയെ ക്ഷീണിപ്പിച്ചേക്കും. ടൂര്‍ണമെന്‍റില്‍ ഗോളൊന്നും വഴങ്ങാത്ത ഏക ടീമാണ് ജര്‍മ്മനി. മധ്യനിരയിൽ കളി  നിയന്ത്രിക്കാന്‍ ടോണി ക്രൂസുണ്ട്. മുന്നേറ്റനിരയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ മാറിവരുന്നു. എന്നാല്‍  ഇറ്റലിയുടെ പ്രതിരോധനിരയെ കീറിമുറിക്കാന്‍ ജര്‍മ്മനിക്ക് നന്നായി അധ്വാനിക്കേണ്ടിവരും.

പ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ലെന്ന റെക്കോര്‍ഡും ജര്‍മ്മനിക്ക് വെല്ലുവിളിയാണ്.

 

Follow Us:
Download App:
  • android
  • ios