Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി

Euro cup pre quarter line up
Author
Paris, First Published Jun 23, 2016, 5:20 AM IST

പാരീസ്‌: ഗ്രൂപ്പ്‌ ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ യൂറോ കപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ആറു ഗ്രൂപ്പുകളിലെ ഒന്നും രണ്‌ടും സ്ഥാനക്കാരും ഈ ഗ്രൂപ്പുകളിലെ മികച്ച നാലു മൂന്നാം സ്ഥാനക്കാരുമാണ്‌ അവസാന 16 ല്‍ എത്തിയത്‌.

ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌, വയ്‌ല്‍സ്‌, ഇംഗ്ലണ്‌ട്‌, ജര്‍മനി, പോളണ്ട്, ക്രോയേഷ്യ, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഹംഗറി, ഐസ്‌ലന്‍ഡ്‌ എന്നിവര്‍ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായി നോക്കൗട്ടില്‍ പ്രവേശിച്ചു. ഈ ടീമുകളെ കൂടാതെ ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍, സ്ലോവാക്യ, അയര്‍ലന്‍ഡ്‌, വടക്കന്‍ അയര്‍ലന്‍ഡ്‌ എന്നീ ടീമുകളും പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടി.

അവസാ ഗ്രൂപ്പ്‌ മത്സരത്തില്‍ ഇറ്റലിയെ അയര്‍ലന്‍ഡും സ്വീഡനെ ബെല്‍ജിയവും പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഓരോ ഗോളുകള്‍ക്കായിരുന്നു ഇരുടീമിന്റെയും വിജയം. റഡ്‌ജ നേടിയ ഗോളിലാണ്‌ ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്‌. 85-ാം മിനിറ്റില്‍ റോബി ബ്രാഡിയുടെ ഗോളില്‍ അയര്‍ലന്‍ഡ്‌ ഇറ്റലിയെ വീഴ്‌ത്തി.

Follow Us:
Download App:
  • android
  • ios