Asianet News MalayalamAsianet News Malayalam

യുറോ: ജര്‍മനി - ഫ്രാന്‍സ് സെമി പോരാട്ടം ഇന്ന്

france  germany
Author
First Published Jul 7, 2016, 1:19 AM IST

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. രണ്ടാം സെമിയില്‍ ആതിഥേയരായ ഫ്രാന്‍സിന്റെ എതിരാളികള്‍  ലോക ചാമ്പ്യന്മാരായ ജര്‍മനിയാണ്.

ടൂര്‍ണമെന്റില്‍ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന രണ്ടു ടീമുകള്‍ കലാശപ്പോരാട്ടത്തിനു മുന്‍പു തന്നെ നേര്‍ക്കുനേര്‍ വരികയാണ്. ഐസ്ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഫ്രഞ്ച് പട സെമിക്ക് യോഗ്യത നേടിയത്. മറുവശത്ത് ഇറ്റലിക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്ന ജര്‍മനിയുടെ ജയം. ലോക കപ്പിനു പിന്നാലെ യൂറോയിലും കിരീടം ലക്ഷ്യമിടുന്ന ജര്‍മനിക്ക് തലവേദനയാകുന്നതു പരിക്കാണ്. മരിയോ ഗോമസ്, സാമി ഖദീര, ബാസ്റ്റിന്‍ഷ്വാന്‍സ്റ്റീഗര്‍.. പരിക്കിനെത്തുടര്‍ന്നു പുറത്തിരിക്കുന്നവര്‍ ചില്ലറക്കാരല്ല.

ക്വാര്‍ട്ടറില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട മാറ്റ് ഹുമ്മല്‍സിനും സെമി നഷ്ടമാകും. തോമസ് മുള്ളറാകട്ടെ ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും നേടിയിട്ടില്ല. എങ്കിലും ഇതിനില്ലാം ഉള്ള മറുമരുന്ന് ജാക്വിം ലോയുടെ പക്കല്‍ ഉണ്ടെന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ആരാധകര്‍. സ്വന്തം നാട്ടില്‍ ലോകകപ്പും യൂറോ കപ്പും നേടിയിട്ടുള്ള ഫ്രാന്‍സ് ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

എന്‍ഗോളോ കോണ്‍ടെയും ആദില്‍റാമിയും തിരിച്ചെത്തുന്നതോടെ ടീം ഒന്നുകൂടി ശക്തമാകും. പ്രതിരോധ നിരയിലാണ് അല്‍പമൊരു ദൗര്‍ബല്യമുള്ളത്. എന്നാല്‍ ഗ്രീസ്മന്‍, ഒളിവിര്‍ജിറൂഡ് തുടങ്ങിയവരടങ്ങിയ മുന്നേറ്റനിരക്ക് ഈ കുറവു പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ദിദിയര്‍ദെഷാംപ്‌സ്.

1958നു ശേഷം ഒരു ടൂര്‍ണമെന്റില്‍ ജര്‍മനിയെ തോല്‍പിക്കാന്‍ ഫ്രാന്‍സിനായിട്ടില്ല. ഭീകരാക്രമണത്തില്‍ പാരീസ് വിറച്ച രാത്രിയിലാണ് ഇരു ടീമും ഒടുവില്‍ ഏറ്റമുട്ടുന്നത്. അന്ന് ഫ്രാന്‍സിനായിരുന്നു ജയം. ആര്‍ത്തലമ്പുന്ന 60,000ഓളം കാണികള്‍ക്കു മുന്നില്‍ അന്നെത്തെ ജയം ആവര്‍ത്തിച്ച് കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറിലേറ്റ തോല്‍വിക്ക് പകരം വീട്ടുകയം ഫ്രാന്‍സിന്റെ ലക്ഷ്യമാണ്. 

Follow Us:
Download App:
  • android
  • ios