Asianet News MalayalamAsianet News Malayalam

ഗരെത് ബെയ്‌ലിന്റെ ചിറകിലേറി വെയ്ല്‍സ്

gareth bale
Author
First Published Jun 29, 2016, 2:07 PM IST

ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് ഗരെത് ബെയ്‌ല്‍. അത്ര വലിയ ടീമൊന്നും അല്ലാതിരുന്നിട്ടും, ബെയ്‌ലിന്റെ ചുമലിലേറിയാണ് വെയ്ല്‍സ് യൂറോകപ്പില്‍ ആദ്യ റൗണ്ട് പിന്നിട്ടത്. റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കുന്ന ബെയ്‌ല്‍, മദ്ധ്യനിരയില്‍ കളി നിയന്ത്രിക്കാനും, ഗോളവസരങ്ങള്‍ ഒരുക്കുന്നതിലും ഗോളടിക്കുന്നതിലും ബഹു കേമനാണ്. ബെയ്‌ലിന്റെ ഫ്രീകിക്കുകളെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. യൂറോ കപ്പില്‍ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ മൂന്നു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ മുന്നിലാണ് ബെയ്‌ല്‍. 2006ല്‍ ദേശീയ ടീമിലെത്തിയ ബെയ്‌ല്‍ ഇതിനോടകം 59 കളികളില്‍നിന്ന് 22 ഗോളുകളാണ് വെയ്‌ല്‍സിനുവേണ്ടി നേടിയിട്ടുള്ളത്. ഗോളടിക്കുന്നതിനേക്കാള്‍, ഗോളവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതു വഴിയാണ് ഗരെത് ബെയ്ല്‍ ഏറെ അപകകാരിയാകുന്നത്. ഏതു നിമിഷവും എതിര്‍ ഗോള്‍മുഖത്ത് അപകടം സൃഷ്‌ടിക്കാനുള്ള ബെയ്‌ലിന്റെ മികവ് എതിരാളികളെ ഭയപ്പെടുത്തുന്നതാണ്.

Follow Us:
Download App:
  • android
  • ios