Asianet News MalayalamAsianet News Malayalam

യൂറോ: റഷ്യയെ അട്ടിമറിച്ച് സ്ലൊവാക്യ

Marek Hamsik scores stunner as Slovakia beat Russia
Author
Paris, First Published Jun 15, 2016, 10:41 AM IST

പാരീസ്: യൂറോ കപ്പിൽ   സ്ലോവാക്യയ്ക്ക് അട്ടിമറിജയം. സ്ലോവാക്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റഷ്യയെ ഞെട്ടിച്ചു. ആദ്യ പകുതിയിൽ വൈസും ഹാംസികുമാണ് സ്ലോവാക്യയുടെ ഗോളുകൾ നേടിയത്. 80-ാം മിനിറ്റില്‍ ഡെനിസ് ഗ്ലുഷാക്കോവ് റഷ്യക്കായി ആശ്വാസ ഗോള്‍ നേടി. യൂറോ കപ്പ് ചരിത്രത്തിലും റഷ്യക്കെതിരെയും സ്ലോവാക്യയുടെ ആദ്യ ജയമാണിത്.

32-ാം മിനിറ്റില്‍ വ്ലാഡിമിര്‍ വെയ്സിലൂടെ മുന്നിലെത്തിയ സ്ലൊവാക്യ ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പ് മാറെക് ഹാംസിയിലൂടെ ലീഡ് ഉയര്‍ത്തി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയ റഷ്യയുടെ മുന്നോട്ടുള്ള പോക്ക് ഇന്നത്തെ തോല്‍വിയോടെ പരുങ്ങലിലായി. സ്ലൊവാക്യ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനോട് തോറ്റിരുന്നു.

മത്സരത്തിലുടനീളം പന്ത് കയ്യടക്കം വെച്ച് മുന്നേറിയത് റഷ്യയായിരുന്നുവെങ്കിലും ജയം സ്ലൊവാക്യക്കൊപ്പായിരുന്നു. ക്വാര്‍ട്ടറിൽ ഇടം ഉറപ്പിക്കാന്‍ ഫ്രാന്‍സും  ചാമ്പ്യന്‍ഷിപ്പിൽ പിടിച്ചുനില്‍ക്കാന്‍ സമനിലയെങ്കിലും തേടി അല്‍ബേനിയ ഇന്നിറങ്ങും. 


Follow Us:
Download App:
  • android
  • ios