Asianet News MalayalamAsianet News Malayalam

വടക്കന്‍ അയര്‍ലന്‍ഡിന് ചരിത്ര ജയം

McGinn's late goal confirms Northern Ireland's famous win over Ukraine
Author
Paris, First Published Jun 17, 2016, 7:31 AM IST
  • Facebook
  • Twitter
  • Whatsapp

പാരീസ്: യുക്രൈനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ച് വടക്കന്‍ അയര്‍ലന്‍ഡിന് യൂറോകപ്പ് ചരിത്രത്തിലെ ആദ്യ ജയം. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ യുക്രൈന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത മങ്ങി യുക്രൈന്‍-ജര്‍മ്മനി മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു യുക്രൈന്‍- അയര്‍ലന്‍ഡ് മത്സരം. 49ആം മിനിറ്റില്‍ മക് അലൈയുടെ ഹെഡര്‍  അയര്‍ലന്‍ഡിനെ മുന്നിലെത്തിച്ചു.

ഒപ്പമെത്താന്‍ ആവുന്നത്ര ശ്രമിച്ച യുക്രൈന്‍ ഗോളിന്റെ വക്കോളമെത്തുകയും ചെയ്തു.  58ആം മിനിറ്റില്‍ ഐസ് മഴ പെയ്തപ്പോള്‍  മത്സരം രണ്ട് മിനിറ്റ് തടസ്സപ്പെട്ടു.   ഇഞ്ചുറി ടൈമില്‍ യുക്രൈന്റെ പതനം  പൂര്‍ത്തിയാക്കി മക് ഗിന്‍. അടുത്ത മത്സരങ്ങളില്‍ യുക്രൈന് പോളണ്ടും, അയര്‍ലന്‍ഡിന് ജര്‍മ്മനിയും എതിരാളികള്‍.

Follow Us:
Download App:
  • android
  • ios