Asianet News MalayalamAsianet News Malayalam

വെയ്ല്‍സിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ ഫൈനലില്‍

portugal in finals
Author
First Published Jul 6, 2016, 7:15 PM IST
  • Facebook
  • Twitter
  • Whatsapp

ലിയോണ്‍:

വെയ്ല്‍സിനെ തോല്‍പിച്ചു പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണു പോര്‍ച്ചുഗലിന്റെ ജയം. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡിനൊപ്പമെത്താനും റൊണാള്‍ഡോക്കായി.

ആദ്യ പകുതിയില്‍ ഇരു ടീമും സാമാന്യം നന്നായി മുന്നേറിയെങ്കിലും ഗോള്‍കീപ്പര്‍മാരെ കാര്യമായി പരീക്ഷിക്കാന്‍ രണ്ടു കൂട്ടര്‍ക്കുമായില്ല. രണ്ടാം പകുതി 5 മിനിട്ട് പിന്നിട്ടപ്പോഴേക്കും റൊണാള്‍ഡോ ടീമിനെ മുന്നിലെത്തിച്ചു. യൂറോ കപ്പിലെ റൊണാള്‍ഡോയുടെ ഒമ്പതാം ഗോള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളെന്ന മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമെത്താനും റൊണാള്‍ഡോക്കായി.  മൂന്ന് മിനിറ്റിന് ശേഷം രണ്ടാം ഗോള്‍. റൊണാള്‍ഡോയുടെ ക്രോസ് നാനി വലയിലാക്കി.

രണ്ടാം ഗോളും വീണതോടെ വെയ്‌സല്‍സ് നിരാശയിലായി. ഇടയ്ക്കു ബെയ്ല്‍ ശ്രമിച്ചുനൊക്കിയെങ്കിലും ഗുണമുണ്ടായില്ല. ടൂര്‍ണമെന്റിലാദ്യമായി 90 മിനിറ്റ് മത്സരത്തിനൊടുവില്‍ പോര്‍ച്ചുഗല്‍ വിജയിച്ചു. സ്‌പെയിനില്‍ തിരിച്ചെത്തുമ്പോള്‍ ലിയൊണല്‍ മെസിയുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ റൊണാള്‍ഡോക്ക് വേണ്ടത് ഇനി ഒരേ ഒരു ജയം കൂടി.

 

Follow Us:
Download App:
  • android
  • ios