Asianet News MalayalamAsianet News Malayalam

Fact Check : പോൺ ഹബ് നിരോധിച്ചോ റഷ്യയിൽ ? പ്രചാരണത്തിന് പിന്നിലെ സത്യം ഇതാണ്

പലതും നിരോധിച്ച കൂട്ടത്തിൽ റഷ്യയിൽ പോണിനും നിരോധനം ഏർപ്പെടുത്തിയോ പാശ്ചാത്യ ലോകം ?

Did the porn web site Porn Hub get banned in Russia due to Ukraine war ?
Author
Ukraine, First Published Mar 1, 2022, 3:09 PM IST

റഷ്യ ഉക്രെയിനുമേൽ അധിനിവേശം നടത്തിയ നിമിഷം മുതൽ പല ലോക രാഷ്ട്രങ്ങളുടെയും യൂറോപ്യൻ യൂണിയൻ അടക്കമുള്ള പല സംഘടനകളുടെയും ഭാഗത്തുനിന്ന് പലതരത്തിലുള്ള ഉപരോധങ്ങളും നിലവിൽ വന്നതായി വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യുദ്ധത്തോടൊപ്പം ഇരട്ട പെട്ടുണ്ടാവുന്ന ഒന്നാണ് ഊഹാപോഹങ്ങളും. വന്നുവന്ന്, സത്യമേത് വ്യാജപ്രചാരണം ഏത് എന്ന് തിരിച്ചറിയുക ഏറെ ദുഷ്കരമാണ്. അക്കൂട്ടത്തിൽ ഉയർന്ന വന്ന ഒരു അഭ്യൂഹമായിരുന്നു സൈപ്രസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'പോൺ ഹബ്' എന്ന അശ്‌ളീല വെബ്‌സൈറ്റ്, ഇങ്ങനെ ഒരു ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കകത്ത് നിന്നുള്ള ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനങ്ങൾ നിഷേധിച്ചു, അവരെ വിലക്കി എന്നത്. 

 

പ്രചാരണം എന്ത്? 

ഇത് സംബന്ധിച്ച് ഇന്റർനെറ്റിൽ പ്രചരിച്ച ഒരു വാർത്തയുടെ സ്‌ക്രീൻ ഷോട്ട് ചുവടെ

Did the porn web site Porn Hub get banned in Russia due to Ukraine war ?

 

“The sanction nobody is talking about. Russian users who attempted to visit pornhub were quite literally cockblocked by a message that told them that the content has been stopped along with a Ukranian [sic] flag and message of Ukranian [sic] support.” എന്നൊരു ടെക്സ്റ്റ് ആണ് ഈ വാർത്ത ആദ്യ ഘട്ടങ്ങളിൽ പങ്കിട്ട ചില ഹാൻഡിലുകൾ പങ്കിട്ടത്. പലർക്കും സൈറ്റ് ലിങ്ക് തുറക്കുമ്പോൾ യുക്രൈന്റെ മാപ്പാണ് കാണാനിടയായത് എന്നും ഈ വാർത്തകൾ പറഞ്ഞിരുന്നു. 

Did the porn web site Porn Hub get banned in Russia due to Ukraine war ?

 

വാസ്തവം എന്ത്? 

 പലരും തമാശമട്ടിൽ ഇനി പോൺ ഹുബ്ബിനു മാത്രമേ ബാൻ ഏർപ്പെടുത്താനുള്ളൂ എന്ന് പറയുന്നതല്ലാതെ കൃത്യമായ ഒരു തെളിവും ഇത് സംബന്ധിച്ച് ഒറ്റനോട്ടത്തിൽ കാണാനായേക്കില്ല.  ഇങ്ങനെ ഒരു അവകാശവാദത്തിന് ഒരു തെളിവും തല്ക്കാലം ഇല്ല. നിലവിൽ പോൺ ഹബ് റഷ്യയെ വിലക്കിയിട്ടൊന്നും ഇല്ല. പക്ഷെ പോൺ ഹബ് സൈറ്റ് ഒരിക്കൽ റഷ്യ വിലക്കിയ ഒരു സാഹചര്യം ഉണ്ടായിരുന്നു.

Did the porn web site Porn Hub get banned in Russia due to Ukraine war ?

2016 -ൽ റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ സൂപ്പർ വിഷൻ ഓഫ് കമ്യൂണിക്കേഷൻസ് പോൺഹബ്ബ്‌ വിലക്കിക്കൊണ്ട് പറഞ്ഞത്, "ഇരുന്നു പോൺ കാണാതെ പോയി ശരിക്കുള്ള ആരെയെങ്കിലും കാണൂ, പരിചയപ്പെടൂ" എന്നൊരു മെസ്സേജ് ആയിരുന്നു. പിന്നീട് റഷ്യൻ അധികാരികളുടെ കാല് പിടിച്ച പോൺ ഹബ് ഉടമകൾ പിന്നീട് സൈറ്റിൽ രാജ്യത്തെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി വയസ്സ് തൃപ്തിപ്പെട്ടിട്ടേ അക്കൗണ്ട് കൊടുക്കൂ എന്ന് വാക്കുകൊടുത്തിട്ടാണ് വിലക്ക് നീക്കിയത്. എന്നാൽ, പോൺ ഹബ് നിലവിൽ റഷ്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല എന്നാണ് ഈ ക്ലെയിം പരിശോധിച്ച സ്നോപ്സ് അടക്കമുള്ള ചില ഓൺലൈൻ അന്വേഷകർ പറഞ്ഞത്. മോസ്‌കോയിൽ നിന്നുള്ള ഐപി അഡ്രസ്സിൽ നിന്ന് വെബ്‌സൈറ്റ് തുറന്നിട്ടും യാതൊരു തടസ്സവും ഉണ്ടായില്ല എന്നും അവർ പറഞ്ഞു. 

വിധിന്യായം: 

അതുകൊണ്ട് തല്ക്കാലം ഈ ഒരു പ്രചാരണം തെറ്റാണ് എന്നതാണ് അന്തിമ വിധിന്യായം.

 

Follow Us:
Download App:
  • android
  • ios